Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഗിയുടെ നൂഡിൽസിൽ മാത്രമല്ല പാസ്തയും കുഴപ്പക്കാരൻ; ഉത്തർപ്രദേശിൽ പരിശോധനയിൽ നെസ്ലെയുടെ പസ്തയിൽ അളവിൽ കവിഞ്ഞ ഈയം കണ്ടെത്തി

മാഗിയുടെ നൂഡിൽസിൽ മാത്രമല്ല പാസ്തയും കുഴപ്പക്കാരൻ; ഉത്തർപ്രദേശിൽ പരിശോധനയിൽ നെസ്ലെയുടെ പസ്തയിൽ അളവിൽ കവിഞ്ഞ ഈയം കണ്ടെത്തി

ലഖ്‌നൗ: മാഗി നൂഡിൽസിന് പിന്നാലെ നെസ്ലെയുടെ പാസ്തയും കുഴപ്പത്തിൽ. ഉത്തർപ്രദേശ് സർക്കാറിന്റെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പാസ്തയിൽ അനുവദനീയമായതിലും കൂടിയ അളവിൽ ഈയത്തിന്റെ അംശം കണ്ടെത്തി.

നൂഡിൽസിലും ഈ പ്രശ്‌നം കണ്ടെത്തിയിരുന്നു. തുടർന്ന് നിയമപോരാട്ടങ്ങളിലൂടെ നൂഡിൽസിന്റെ നിരോധനം ഒരു കണക്കിന് നെസ്റ്റ്‌ലെ നീക്കിയെടുക്കുകയായിരുന്നു. അതിനിടെയാണ് പുതിയ പ്രസ്‌നം

ഉത്തർപ്രദേശിലെ മൗവിലെ നെസ്ലെ ഉത്പന്നവിതരണക്കാരായ സ്രിജി ട്രേഡേഴ്‌സിൽ നിന്ന് ജൂൺ പത്തിന് ശേഖരിച്ച പാസ്ത സാമ്പിളുകളാണ് ലഖ്‌നൗവിലെ നാഷണൽ ഫുഡ് അനാലിസിസ് ലബോറട്ടറിയിൽ പരിശോധിച്ചത്. ഈ പരിശോധനയിൽ സാമ്പിളിൽ 6 പാർട്‌സ് പെർ മില്യൺ (പി.പി.എം.) ഈയമാണ് കണ്ടെത്തിയത്.

2.5 പി.പി.എമ്മാണ് അനുവദനീയമായ അളവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നെസ്ലെ കമ്പനിയുടെ മോദിനഗറിലെ വിലാസത്തിലയച്ച കത്ത് കൈപ്പറ്റാനാളില്ലാതെ തിരിച്ചെത്തിയെന്ന് മൗവിലെ ഫുഡ് ആൻഡ് ഡ്രഗ് ഓഫീസർ അരവിന്ദ് യാദവ് പറഞ്ഞു. എന്നാൽ, റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും കമ്പനിയുെട ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും നെസ്ലെ പ്രതികരിച്ചു.

നെസ്ലെയുടെ മാഗി നൂഡിൽസിൽ ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അളവ് അനുവദനീയമായതിലും കൂടിയ അളവിൽ കണ്ടെത്തിയത് ഈ വർഷം ജൂണിലാണ്. തുടർന്ന് ഇത് രാജ്യവ്യാപകമായി നിരോധിക്കുകയുണ്ടായി. എന്നാൽ, ഈ മാസം മുതൽ ഉത്പന്നം വിപണിയിലെത്തി. ഇതിനുപിന്നാെലയാണ് നെസ്ലെയുടെ മറ്റൊരുത്പന്നത്തിന് ഇതേ പ്രശ്‌നമുണ്ടെന്ന റിപ്പോർട്ട് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP