Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാൾ സ്ട്രീറ്റ് തകർത്ത ഇന്ത്യക്കാരൻ പ്രതിതന്നെയെന്ന് ബോധ്യമായി; വിനയായത് കൂട്ടുകാർക്കയച്ച ഇമെയിലുകൾ

വാൾ സ്ട്രീറ്റ് തകർത്ത ഇന്ത്യക്കാരൻ പ്രതിതന്നെയെന്ന് ബോധ്യമായി; വിനയായത് കൂട്ടുകാർക്കയച്ച ഇമെയിലുകൾ

വാൾസ്ട്രീറ്റ് ഓഹരി വിപണിയിൽ ലക്ഷം ഡോളറിന്റെ തകർച്ചയ്ക്ക് കാരണക്കാരനായ ഇന്ത്യൻ വംശജനെതിരെ കൂടുതൽ തെളിവുകൾ. വീട്ടിലെ പേഴ്‌സണൽ കമ്പ്യൂട്ടർ ഉപയോഗിച്ചുണ്ടാക്കിയ വ്യാജരേഖകളിലൂടെ ഓഹരി വിപണിയിൽ കനത്ത നാശമുണ്ടാക്കിയ ബ്രിട്ടനിലെ നവീന്ദർ സറാവോ എന്ന ഇന്ത്യൻവംശജനെയാണ് പൊലീസ് കുടുക്കിയത്. തന്റെ സുഹൃത്തുക്കൾക്ക് നവീന്ദർ അയച്ച ചില ഇമെയിൽ സന്ദേശങ്ങളാണ് സംഭവത്തിൽ ഇയാളുടെ പങ്കാളിത്തം ഉറപ്പിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്.

ഷിക്കാഗോ മർക്കെന്റയിൻ എക്‌സ്‌ചേഞ്ചിലെ ഇടപാടുകളുടെ വ്യാജരേഖകൾ ചമച്ചാണ് ഇയാൾ വാൾ സ്ട്രീറ്റ് വിപണിയിൽ വലിയ തട്ടിപ്പി നടത്തിയത്. ഇതിലൂടെ 250 കോടി രൂപയെങ്കിലും നവീന്ദറിന് ലഭിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു.അമേരിക്കൻ നിയമമനുസരിച്ച് 380 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നവീന്ദർ ചെയ്തിട്ടുള്ളത്. കേസ് ഇപ്പോൾ വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

ഓഹരി വിപണികൾക്ക് വലിയ സുരക്ഷയൊന്നുമില്ലെന്നും ഇത്തരം അസ്ഥിരമായ വിപണിയിൽനിന്ന് ആഴ്ചയിൽ പത്തുലക്ഷം പൗണ്ടെങ്കിലും സ്വന്തമാക്കി താൻ കാണിച്ചുതരാമെന്നായിരുന്നു നവീന്ദർ തന്റെ ബിസിനസ് സുഹൃത്തുക്കൾക്ക് അയച്ച ഇ മെയിൽ സന്ദേശങ്ങളിലുണ്ടായിരുന്നത്. ഈ ഇമെയിൽ കണ്ടെടുത്ത പൊലീസ് കേസ് പരിഗണിക്കുന്ന അമേരിക്കയിലെ ഇല്ലിനോയിയിലെ നോർത്തേൺ ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഫ്.ബി.ഐയുടെ നിർദേശത്തെത്തുടർന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് ഇയാളെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് മിനിസ്റ്റർ കോടതി നവീന്ദറിന് 50 ലക്ഷം പൗണ്ടിന്റെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യത്തുക കിട്ടാത്തതിനെത്തുടർന്ന് നവീന്ദർ ജയിലിൽത്തന്നെ കഴിയുകയാണിപ്പോഴും. ഓഹരി വിപണിയിൽ വ്യാജ തകർച്ച സൃഷ്ടിച്ച് വാൾ സ്ട്രീറ്റിൽ ഒരുലക്ഷം കോടിയോളം ഡോളറിന്റെ നഷ്ടം നവീന്ദറുണ്ടാക്കിയതിലടെ നവീന്ദറിന് 250 കോടി രൂപയെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുമ്പോഴും ആ തുക കണ്ടെത്താൻ കഴിയാത്തത് അവരെ കുഴക്കുന്നു.

കരീബിയൻ ദ്വീപുകളിൽ നവ് സറാവോ മിൽക്കിങ് മാർക്കറ്റ്‌സ് എന്ന വ്യാജ കമ്പനിയുണ്ടാക്കിയാണ് നവീന്ദർ തട്ടിപ്പ് നടത്തിയത്. ഇത്രയും കോടി രൂപ തട്ടിപ്പ് നടത്തിയെങ്കിലും വളരെ ലളിതമായ ജീവിതമാണ് നവീന്ദർ നടത്തിയിരുന്നതെന്ന് അയൽക്കാർ പറയുന്നു. ഇത്രയും കോടി രൂപയുടെ തട്ടിപ്പ് നടത്തിയയാൾ, ഇതിനകം മറ്റ് സ്വത്തുക്കളിലേക്കൊന്നും ആ തുക മാറ്റാത്തതെന്ന് കോടതിയും ആശ്ചര്യപ്പെട്ടു.

എന്നാൽ, തീർത്തും നിരുപദ്രവകാരിയും ലളിത ജീവിതം നയിക്കുന്നയാളുമായ നവീന്ദർ ഇത്തരമൊരു തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കാൻ അയൽക്കാരും വീട്ടുകാരും തയ്യാറല്ല. മകനെ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് അച്ഛൻ നച്ചാത്താർ സിങ് സറാവോ പറഞ്ഞു. നവീന്ദർ ഇത്രയും വലിയ സ്വത്തിനുടമയാണെന്ന സൂചന ഇതിനിടെ ഒരിക്കൽപ്പോലുമുണ്ടായിട്ടില്ലെന്ന് അയൽക്കാരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP