Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

108 ആംബുലൻസ് അഴിമതിയിൽ വയലാർ രവിയുടെ മകനും ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവും ഉൾപ്പെടെ അഞ്ചു പേർക്കെതിരെ സിബിഐ കേസെടുത്തു; കേരളത്തിലെ അഴിമതിയും സിബിഐ അന്വേഷിക്കണമെന്നു വി എസ്

108 ആംബുലൻസ് അഴിമതിയിൽ വയലാർ രവിയുടെ മകനും ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവും ഉൾപ്പെടെ അഞ്ചു പേർക്കെതിരെ സിബിഐ കേസെടുത്തു; കേരളത്തിലെ അഴിമതിയും സിബിഐ അന്വേഷിക്കണമെന്നു വി എസ്

ന്യുഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ, ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തർ എന്നിവർ ഉൾപ്പെടെ അഞ്ചിലേറെപ്പേർക്കെതിരെ സിബിഐ കേസെടുത്തു. രാജസ്ഥാനിലെ 108 ആംബുലൻസ് കോഴ കേസിലാണ് ഇവർക്കെതിരെ കേസെടുത്തത്.

പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബര്രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് എന്നിവരും ഈ കൂട്ടത്തിലുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്കു കീഴിൽ രാജസ്ഥാനിൽ 108 ആംബുലൻസ് സർവീസ് നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണു സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

പദ്ധതി ഏറ്റെടുത്ത സികിത്സാ ഹെൽത്ത് കെയർ ലിമിറ്റഡിലെ ഡയറക്ടർമാരായിരുന്നു വയലാർ രവിയുടെ മകൻ രവി കൃഷ്ണയും പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റും.

രാജസ്ഥാൻ മുൻ ആരോഗ്യമന്ത്രി, സികിത്സാ കമ്പനിയുടെ മുൻ ഡയറക്ടറായ ഷാഫി മേത്തർ എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജസ്ഥാൻ സർക്കാരിന്റെ നിർദ്ദേശാനുസരണമാണ് അഴിമതി കേസ് സിബിഐ ഏറ്റെടുത്തത്. കരാർ ക്രമവിരുദ്ധമായി നേടിയെന്നും ആംബുലൻസുകൾ ഓടിയതിനേക്കാൾ കൂടുതൽ പണം എഴുതി തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം.

അതിനിടെ, '108' ആംബുലൻസ് പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന അഴിമതിയെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നടന്ന സമാനമായ അഴിമതിയെപ്പറ്റി സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടേയും അതിന്റെ പ്രസക്തി വർദ്ധിച്ചുവെന്നും വി എസ് പറഞ്ഞു.

കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ ആംബുലൻസ് നടത്തിപ്പിലുണ്ടായ ക്രമക്കേടും അഴിമതിയും സംബന്ധിച്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, കോൺഗ്രസ് അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ കേന്ദ്രമന്ത്രിമാരായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം, വയലാർ രവിയുടെ മകൻ രവി കൃഷ്ണ എന്നിവർക്കെതിരെ സിബിഐ കേസെടുത്തത്. ഇതേ കമ്പനിയുമായി ബന്ധപ്പെട്ടാണ് കേരളത്തിലും ആംബുലൻസ് നടത്തിപ്പിൽ അഴിമതി ഉയർന്നിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസിൽ ആരോപണവിധേയനായിരുന്നു.

കേസിൽ സംസ്ഥാനാന്തര ബന്ധങ്ങളുള്ളതുകൊണ്ടും, ആരോപണവിധേയർ സാമ്പത്തികമായും രാഷ്ട്രീയമായും വലിയ പിടിപാടുള്ളവരായതുകൊണ്ടും കേസ് തേച്ചുമാച്ചു കളയാനുള്ള നീക്കം സജീവമാണ്. അതിനാൽ അന്വേഷണം സിബിഐയ്ക്ക് വിടണണെന്നും വി എസ് ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP