Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഏഴരക്കോടിക്ക് ഭൂമി വാങ്ങി; മരുമകൻ സ്റ്റാറ്റസ് ഉപയോഗിച്ച് ലൈസൻസ് ഒപ്പിച്ചശേഷം 58 കോടിക്ക് മറിച്ചുവിറ്റു; റോബർട്ട് വധേര പണം ഉണ്ടാക്കിയത് ഇങ്ങനെ; എന്നിട്ടും എന്തേ മോദി ഈ കാട്ടുകള്ളനെ അകത്താക്കാത്തത്?

ഏഴരക്കോടിക്ക് ഭൂമി വാങ്ങി; മരുമകൻ സ്റ്റാറ്റസ് ഉപയോഗിച്ച് ലൈസൻസ് ഒപ്പിച്ചശേഷം 58 കോടിക്ക് മറിച്ചുവിറ്റു; റോബർട്ട് വധേര പണം ഉണ്ടാക്കിയത് ഇങ്ങനെ; എന്നിട്ടും എന്തേ മോദി ഈ കാട്ടുകള്ളനെ അകത്താക്കാത്തത്?

ന്യൂഡൽഹി: വിവാദ ഭൂമി ഇടപാടുകളിലൂടെ കോടികൾ സമ്പാദിച്ച റോബർട്ട് വധേരയുടെ കള്ളക്കളികൾ വെളിപ്പെടുത്തി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. സർക്കാരിനെ വഞ്ചിച്ച് ഏഴരക്കോടിക്ക് വാങ്ങിയ ഭൂമി 59 കോടിക്ക് മറിച്ചുവിറ്റുവെന്നാണ് വധേരയ്‌ക്കെതിരായ ഗുരുതരമായ കണ്ടെത്തൽ. എല്ലാത്തിനും വധേരയെ സഹായിച്ചത് സോണിയ ഗാന്ധിയുടെ മരുമകൻ എന്ന സ്ഥാനവും.

വധേരയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി അടക്കം അഞ്ചു കമ്പനികൾക്കെതിരെയാണ് സിഎജി റിപ്പോർട്ടിൽ പരാമർശമുള്ളത്. ഹൗസിങ് കോളനികൾ ഉണ്ടാക്കാനെന്ന വ്യാജേന ഈ അഞ്ച് കമ്പനികൾ 52.26 കോടി രൂപയ്ക്കാണ് ഹരിയാണ സർക്കാരിൽനിന്ന് ഭൂമി വാങ്ങിയത്. അതിനുശേഷം, ഹൗസിങ് കോളനികൾ നിർമ്മിക്കാനുള്ള ലൈസൻസ് മറ്റു കമ്പനികൾക്ക് മറിച്ചുനൽകുകയായിരുന്നു. 267.47 രൂപയ്ക്കാണ് ലൈസൻസ് വിറ്റഴിച്ചതെന്ന് റിപ്പോർട്ടിൽപ്പറയുന്നു.

2012-13ലെ സിഎജി റിപ്പോർട്ടാണ് ഇപ്പോൾ ഹരിയാണ നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുള്ളത്. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ചയാണ് റിപ്പോർട്ട് സഭയിലെത്തിയത്. ലൈസൻസ് അനുവദിച്ചതിൽ സർക്കാരിന് കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട് പറയുന്നു. വധേരയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 7.73 മടങ്ങ് തുക വാങ്ങിയാണ് ലൈസൻസ് ഡിഎൽഎഫിന് മറിച്ചുനൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗുഡ്ഗാവിലെ ഷിഖോപ്പുർ ഗ്രാമത്തിൽ മൂന്നരയേക്കർ സ്ഥലം 7.5 കോടി രൂപയ്ക്കാണ് വധേര 2008-ൽ വാങ്ങിയത്. സോണിയ ഗാന്ധിയുടെ മരുമകനായതിനാൽ, ഇടപാടുകൾക്കൊന്നും യാതൊരു കാലതാമസവും വേണ്ടിവന്നില്ല. ലൈസൻസ് സ്വന്തമാക്കിയ വധേര, അത് കൈമാറ്റം ചെയ്യാനുള്ള അനുമതി വധേര സ്വന്തമാക്കിയത് 2012 ഏപ്രിലിലാണ്. 58 കോടി രൂപയ്ക്കാണ് ഡിഎൽഎഫിന് ഭൂമി മറിച്ചുനൽകിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

എന്നാൽ, ഇക്കാര്യത്തിൽ വഴിവിട്ട് ഒരു നീക്കവുമുണ്ടായിട്ടില്ലെന്ന് മുൻ ഹരിയാണ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡ പറഞ്ഞു. എല്ലാം ചട്ടപ്രകാരം മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയാണ് വധേരയുടെ ഭൂമി ഇടപാടുകൾ വിവാദമാക്കിയത്. ഇപ്പോൾ സിഎജി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് കൂടാതെ ഒട്ടേറെ ഇടപാടുകളിൽ വധേരയ്‌ക്കെതിരെ ആരോപണം നിലനിൽക്കുന്നുണ്ട്. ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലെത്തിയിട്ടും വധേരയ്‌ക്കെതിരെ ഇപ്പോഴും നടപടിയുണ്ടായിട്ടില്ലെന്നതാണ് കൗതുകകരമായ വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP