Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വാലന്റൈൻസ് ഡേ 'മാതൃപിതൃ ദിവസ്'; സ്‌കൂളുകളിൽ കുട്ടികൾ മാതാപിതാക്കളെ പൂജിക്കും: ഉത്തരവിറക്കി ഛത്തീസ്‌ഗഢ് സർക്കാർ

ഇനി വാലന്റൈൻസ് ഡേ 'മാതൃപിതൃ ദിവസ്'; സ്‌കൂളുകളിൽ കുട്ടികൾ മാതാപിതാക്കളെ പൂജിക്കും: ഉത്തരവിറക്കി ഛത്തീസ്‌ഗഢ് സർക്കാർ

റായ്പുർ: വാലന്റൈൻസ് ഡേ ഇന്ത്യയിലെത്തിയിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു. എന്നാൽ ഇന്ന് കമിതാക്കളെല്ലാവരും കാത്തിരിക്കുന്ന ദിവസമാണ് ഈ ദിനം. കാമുകിക്കും കാമുകനും പ്രണയവും സമ്മാനവും കൈമാറാനും ആഘോഷിക്കാനുമൊക്കെയായിട്ടുള്ള ദിവസമായി ഇത് മാറിക്കഴിഞ്ഞു.

എന്നാൽ ഛത്തീസ്‌ഗഢ് സർക്കാർ പറയുന്നത് കുട്ടികൾ മാതാപിതാക്കളെ സ്‌നേഹിക്കാനും ആദരിക്കാനും പഠിച്ച ശേഷം പ്രണയിച്ചാൽ മതിയെന്നാണ്. അതിനായി വാലന്റൈൻസ് ഡേയിൽ മാതൃപിതൃ ദിവസ്' ആയി ആചരിക്കുകയാണ് ഛത്തീസ്‌ഗഢ് സർക്കാർ.

വാലന്റൈൻസ് ഡേയായ ഫെബ്രുവരി 14ന് സ്‌കൂളുകളിൽ കുട്ടികൾ അച്ഛനെയും അമ്മയെയും ക്ഷണിച്ചുവരുത്തി പൂവിട്ട് പൂജിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതത്. മുഖ്യമന്ത്രി രമൺ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റേതാണ് തീരുമാനം. കഴിഞ്ഞ രണ്ടു വർഷമായി ഛത്തീസ്‌ഗഢിലെ വിദ്യാലയങ്ങളിൽ ഫെബ്രുവരി 14 മാതൃപിതൃ ദിവസമായി ആചരിച്ചു വരികയാണ്. ഈ വർഷം മുതൽ വാലന്റൈൻസ് ദിനം മാതാപിതാക്കളുടെ ദിവസമായി ആഘോഷിക്കാനാണ് സംസ്ഥാന ഗവൺമെന്റിന്റെ തീരുമാനം. ഇത്തവണ സർക്കാർ അതിന് ഔദ്യോഗിക അംഗീകാരം നൽകി. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇനി മുതൽ എല്ലാ വർഷവും ഉണ്ടാകില്ലെന്നും ഗവൺമെന്റ് സ്‌കൂളുകളിലേക്ക് ഡി.പി.ഐ നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാലന്റൈൻസ് ഡേയിൽ വിദ്യാലയങ്ങളിൽ മാതാപിതാക്കളെ കൊണ്ടുവന്ന് കുട്ടികൾ മാലയിട്ടു സ്വീകരിക്കുകയും ആരതി ഉഴിഞ്ഞ് മധുരം നൽകുകയും ചെയ്യണമെന്നാണ് നിർദ്ദേശം. അതോടൊപ്പം അവരുടെ കാലുകഴുകിയുള്ള പാദപൂജയും നടത്തണം. എല്ലാ വർഷവും ഇതുതുടരാനുള്ള നിർദ്ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'ഡയറക്റ്ററേറ്റ് ഓഫ് പബ്ലിക്ക് ഇൻസ്റ്റ്രക്ഷൻ' നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പു അന്നത്തെ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിരുന്നതനുസരിച്ചാണ് വാലന്റൈൻസ് ദിനത്തെ മാതൃപിതൃ ദിനമായി മാറ്റിയത്.

നേരത്തെ ഫെബ്രുവരി 14 'മാതാ പിതാ പൂജൻ ദിവസ്' ആയി ആചരിക്കണമെന്ന് ഹിന്ദുമഹാസഭ രാജ്യത്തെ യുവാക്കളോട് നിർദ്ദേശിച്ചിരുന്നു. വാലന്റൈൻസ് ആഘോഷത്തോട് പ്രതിഷേധം അറിയിച്ച ഹിന്ദുമഹാസഭ .വാലന്റൈൻസ് ദിനം 'വിദേശ ഉത്സവ'മാണെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം. അതുകൊണ്ടുതന്നെ വാലന്റൈൻസ് ദിനം ആഘോഷിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഹിന്ദുമഹാസഭ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ പ്രണയിക്കാൻ 365 ദിവസങ്ങൾ ഉള്ളപ്പോൾ ഫെബ്രവരി 14ന് മാത്രം പ്രണയദിനം ആഘോഷിക്കുന്നതെന്തിനാണെന്നാണ് മഹാസഭയുടെ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗഷിക് ചോദിക്കുന്നത്. ഫെബ്രുവരി 14ന് പൊതുസ്ഥലങ്ങളിൽ പ്രണയിക്കുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അവർ ഹിന്ദുക്കളാണെങ്കിൽ ആര്യസമാജ വിധിപ്രകാരം ചടങ്ങുനടത്തും. വ്യത്യസ്ത മതക്കാരാണെങ്കിൽ 'ശുദ്ധീകരണ' ആചാരത്തിന് വിധേയരാക്കുമെന്നുമാണ് ഹിന്ദു മഹാസഭയുടെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP