Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉഗ്രരൂപിണിയായ വർധയ്ക്ക് പേരിട്ടത് പാക്കിസ്ഥാൻ; കാറ്റിന്റെ തുടക്കം മലയ ഉപദ്വീപിന് സമീപം; ആശങ്ക കൂട്ടാൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ പലതും വ്യാജൻ

ഉഗ്രരൂപിണിയായ വർധയ്ക്ക് പേരിട്ടത് പാക്കിസ്ഥാൻ; കാറ്റിന്റെ തുടക്കം മലയ ഉപദ്വീപിന് സമീപം; ആശങ്ക കൂട്ടാൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ പലതും വ്യാജൻ

ചൈന്നെ: വർധയുടെ ആശങ്ക കൂട്ടാൻ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ച ചിത്രങ്ങൾ പലതും വ്യാജമെന്ന് റിപ്പോർട്ട്. കാറ്റിൽ കാറുകൾ പറന്നുപോകുന്നതും മരങ്ങൾ കടപുഴകുന്നതിന്റെയും ദൃശ്യങ്ങളാണു സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ചുഴലിക്കാറ്റും പേമാരിയും ദുരന്തം വിതയ്ച്ചത് ചൈന്നെ, തിരുവള്ളൂൾ, വില്ലുപുരം എന്നീ തമിഴ്‌നാടിന്റെ വടക്കൻ മേഖലകളിലായിരുന്നു.

റോഡിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കുമേൽ മരങ്ങൾ വീഴുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീടുകളും സ്ഥാപനങ്ങളും തകരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ സിംഗപുരിനു സമീപം രൂപപ്പെട്ട വർധ ചുഴലിക്കൊടുങ്കാറ്റ് തായ്ലൻഡിൽ നാശം വിതച്ചശേഷമാണ് ഇന്ത്യൻ തീരം തൊട്ടത്.

വർധയെ തുടർന്നുള്ള മഴ ദിവസങ്ങളോളം തുടരും. രണ്ട് പതിറ്റാണ്ടിനുള്ളിൽ ചൈന്നെയിലുണ്ടായ വലിയ പേമാരികളിലൊന്നാണു വർധയെ തുടർന്നു രൂപപ്പെട്ടതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ ഒരു കൈമാത്രമാണു കടന്നുപോയത്. ഇനിയും ശക്തിയേറിയ കാറ്റുകൾ പിന്നാലെയെത്തും. കൂടുതൽ മഴയ്ക്കും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഉഷ്ണമേഖലാ പ്രദേശത്തെ ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്നാണ് വർധ. പാക്കിസ്ഥാനാണ് വർധ എന്ന പേരിട്ടത്. തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച ആഞ്ഞടിച്ച നാദയ്ക്ക് ഒമാനായിരുന്നു പേരിട്ടത്. 2013 ലെ മാഡി ചുഴലിക്കാറ്റിനു ശേഷം വീശിയടിക്കുന്ന പ്രബലയാണ് വർധ.

നോർത്ത് ഇന്ത്യൻ ഓഷ്യൻ സൈക്‌ളോൺ സീസണിൽ വീശുന്ന ആറാമത്തെ വമ്പനുമാണ്. 2014 ലെ ഹുദ്ഹുദ് ചുഴലിക്കാറ്റും കേമനായിരുന്നു. കഴിഞ്ഞ മൂന്നിന് മലയ ഉപദ്വീപിനു സമീപത്തുനിന്നാണ് വർധ രൂപം കൊണ്ടത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കടന്ന ശേഷമാണു ചുഴലിക്കാറ്റിന്റെ രൂപം കൈവരിച്ചത്. ഇവിടുത്തെ ഹെവൻലോക്കിൽ ഒറ്റപ്പെട്ടു പോയ വിദേശ വിനോദ സഞ്ചാരികളെ നാവിക സേന രക്ഷപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP