Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനേക ഗാന്ധിയെ വിമർശിച്ച ബിജെപി എംപിയുടെ വീടിന് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നിൽ വരുൺ ഗാന്ധിയുടെ അനുയായികൾ

മനേക ഗാന്ധിയെ വിമർശിച്ച ബിജെപി എംപിയുടെ വീടിന് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നിൽ വരുൺ ഗാന്ധിയുടെ അനുയായികൾ

ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ ബിജെപിയിൽ പാളയത്തിൽപ്പട മൂർച്ഛിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹമുള്ള വരുൺ ഗാന്ധിയെയും മനേകാ ഗാന്ധിയെയും വിമർശിച്ച് ബിജെപി എംപി രംഗത്തെത്തിയതോടെ ഇതിനെതിരെ വരുണിന്റെ അനുയായികൾ പ്രതികരിച്ചത് എംപിയുടെ വീടിന് നേരെ കല്ലെറിഞ്ഞാണ്. അലഹബാദ് എംപി ശ്യാം ചരൺ ഗുപ്തയുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വരുൺ ഗാന്ധിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മകനു വേണ്ടിയുള്ള പ്രസ്താവനയെ വിമർശിച്ച് ശ്യം ചരൺ രംഗത്ത് വന്നിരുന്നു. മനേക ഗാന്ധി ഈ ആവശ്യം ഉന്നയിച്ചാൽ തങ്ങളുടെ മക്കൾക്ക് വേണ്ടി മറ്റ് നേതാക്കളും രംഗത്ത് വരുമെന്നായിരുന്നു ശ്യാം ചരൺ ഗുപ്തയുടെ വിമർശനം.

എന്നാൽ ശ്യാം ചരൺ ബോധപൂർവ്വം വരുൺ ഗാന്ധിയെ അപമാനിച്ചു പ്രകടനവുമായി എത്തിയ പ്രവർത്തകർ എംപിയുടെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ഗുപ്തയുടെ കോലം കത്തിച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു നേരെ കല്ലെറിയുകയായിരുന്നു. വീടിനു പുറത്ത് പതിച്ചിരുന്ന പോസ്റ്ററുകളും പ്രവർത്തകർ നശിപ്പിച്ചു. എം.പി മാപ്പ് പറയണമെന്നും വരുൺ അനുകൂലികൾ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP