Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമാനം വൈകി; എയർ ഇന്ത്യക്കു മീറ്റിങ്ങ് മുടങ്ങിയ വെങ്കയ്യ നായിഡുവിന്റെ രൂക്ഷവിമർശനം

ന്യൂഡൽഹി: എയർ ഇന്ത്യക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പൈലറ്റിനെ ലഭ്യമാകാതിരുന്നതിനെ തുടർന്ന് ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകിയതാണ് മന്ത്രിയുടെ വിമർശനത്തിനു കാരണമായത്.

എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന വെങ്കയ്യ നായിഡുവിന് വിമാനം വൈകിയതിനെ തുടർന്ന് ഹൈദരാബാദിലെ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിച്ചില്ല. സ്വച്ഛ് ഭാരത് പദ്ധതിയുടെ കാമ്പയിനിൽ പങ്കെടുക്കാൻ ഹൈദരാബാദിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി. പൈലറ്റ് ഇല്ലാതിരുന്നതിനെ തുടർന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെടേണ്ട വിമാനം രണ്ടരയ്ക്കാണു പുറപ്പെട്ടത്. ഇതേതുടർന്ന് ഹൈദരാബാദിലേക്കു പോകാതെ മന്ത്രി മടങ്ങി.

ഇതിനെതിരേ കേന്ദ്രമന്ത്രി ട്വിറ്ററിൽ വിമർശനമുയർത്തിയതോടെ എയർ ഇന്ത്യ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയോട് എയർ ഇന്ത്യ മാപ്പും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP