Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉപരാഷ്ട്രപതിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗിച്ചു തീവ്രവാദ ശക്തികളെ സഹായിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം; പരമോന്നത പദവിയിലിരിക്കുമ്പോഴും ശ്രമിച്ചത് മുസ്ലിം സമുദായത്തിൽ അസംതൃപ്തി പരത്താൻ; അൻസാരിയുടെ തീവ്രവാദി ബന്ധം അന്വേഷിക്കണമെന്ന് വി എച്ച് പി: കോഴിക്കോട്ടെ പോപ്പുലർ ഫ്രണ്ട് യോഗ വിവാദം തുടരുന്നു

ഉപരാഷ്ട്രപതിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗിച്ചു തീവ്രവാദ ശക്തികളെ സഹായിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം; പരമോന്നത പദവിയിലിരിക്കുമ്പോഴും ശ്രമിച്ചത് മുസ്ലിം സമുദായത്തിൽ അസംതൃപ്തി പരത്താൻ; അൻസാരിയുടെ തീവ്രവാദി ബന്ധം അന്വേഷിക്കണമെന്ന് വി എച്ച് പി: കോഴിക്കോട്ടെ പോപ്പുലർ ഫ്രണ്ട് യോഗ വിവാദം തുടരുന്നു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ ചടങ്ങിൽ പങ്കെടുത്ത മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ തീവ്രവാദി ബന്ധം അന്വേഷിക്കണമെന്നു വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പോപ്പുലർ ഫ്രണ്ടിന്റെ സെമിനാർ മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരി ഉദ്ഘാടനം ചെയ്യാനെത്തിയതു വിവാദമായിരുന്നു.

ഉപരാഷ്ട്രപതിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗിച്ചു തീവ്രവാദ ശക്തികളെ സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. അക്കാലത്തും മുസ്ലിം സമുദായത്തിൽ അസംതൃപ്തി പരത്തുന്ന തരത്തിലുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ജെയിൻ ആരോപിച്ചു. ഉപരാഷ്ടപതി സ്ഥാനം ഒഴിയുന്നതിനു മുന്നോടിയായി രാജ്യസഭ ടിവക്ക് നൽകിയ അഭിമുഖത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥ നേരിടുന്നതായി ഹമീദ് അൻസാരി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ളവര് രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തീവ്രനിലപാടെടുക്കുന്ന ഒരു സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് ഹമീദ് അൻസാരി വീണ്ടും വാവിദത്തിലായത്. രഹസ്യാന്വേഷണ ഏജൻസികളുടെ നിർദ്ദേശമൊന്നും മുൻ ഉപരാഷ്ട്രപതി മുഖവിലയ്‌ക്കെടുത്തതുമില്ല.

പോപ്പുലർ ഫ്രണ്ടിന്റെ വനിതാവിഭാഗമായ വിമൺസ് ഫ്രണ്ടാണ് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിച്ചത്. അതേസമയം സംഭവം വിവാദമായതിനെ തുടർന്നാണ് കാലിക്കറ്റ് സർവകലാശാല പരിപാടിക്ക് വേദി നിഷേധിച്ചിരുന്നു. ദേശീയ തലത്തിൽ വിവാദമായ കേരള വിഷയങ്ങളുടെ ഒരു വശത്ത് എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. മതംമാറ്റ കേസുകളുടെ പേരിലും ഐസിസ് ബന്ധത്തിന്റെ പേരിലുമാണ് ഈ സംഘടന വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഹാദിയ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടായിരുന്നു. ഇതിനിടെയാണ് എൻഐഎ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരേധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇത്രയും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംഘടനയുടെ പരിപാടിയിൽ മുൻഉപരാഷ്ട്രപതി പങ്കെടുത്തതാണ് വിമർശനത്തനിടയാക്കിയിരിക്കുന്നത്.

ഹാദിയ (അഖില) ആതിര (ആയിഷ) കേസുകളിൽ മതംമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വനിതാ സംഘടനയുടെ നേതാവ് സൈനബയാണെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനബയായിരുന്നു ഇന്ന് ഹമീദ് അൻസാരി പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടക. കൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ ചെയർമാൻ ഇ അബൂബക്കറും ഹമീദ് അൻസാരിക്കൊപ്പം വേദി പങ്കിട്ടു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ, സത്യസരണി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൈനബ എന്ന വ്യക്തിയാണ് ഇരുവർക്കും മതം മാറുന്നതിനുള്ള ഉപദേശങ്ങൾ നൽകിയതും സഹായം ചെയ്തതുമെന്നാടിരുന്നു ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്ത.

അഖില അശോകൻ എന്ന പെൺകുട്ടി ഹാദിയ ആയി മതം മാറിയ സംഭവത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം അന്വേഷണം തുടങ്ങിയപ്പോളാണ് എൻ.ഐ.എ ഇക്കാര്യങ്ങൾ കണ്ടെത്തിയത്. സൈനബയുടെ ചില അനുയായികൾക്കും രണ്ടു സംഭവങ്ങളിലും പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP