1 usd = 65.20 inr 1 gbp = 91.35 inr 1 eur = 79.99 inr 1 aed = 17.75 inr 1 sar = 17.39 inr 1 kwd = 217.42 inr

Mar / 2018
21
Wednesday

വിഎച്ച്പിയുടെ പിടിവാശിയിൽ അയോധ്യ സമവായം വീണ്ടും അവതാളത്തിലായി; പള്ളി അനുവദിക്കില്ലെന്ന് തീർത്ത് പറഞ്ഞ് നേതാക്കൾ; മെയ്‌ക്ക് മുമ്പ് ക്ഷേത്രം പണിയണമെന്ന് മോദിക്ക് അന്ത്യശാസനം

February 25, 2015 | 01:27 PM | Permalinkസ്വന്തം ലേഖകൻ

ന്യൂഡൽഹി: മതേതരത്വമാണ് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ജീവശ്വാസം. എന്നാൽ ചിലർക്ക് വർഗീയത ചിന്തുന്ന രക്തം കുടിച്ച് മാത്രമെ വളരാനാകുകയുള്ളുവെന്നത് ഇവിടുത്തെ മതേതരത്വത്തിനും സാഹോദര്യത്തിനും നിതാന്തഭീഷണി ഉയർത്തുന്നുണ്ട്.
ഹഷിം അൻസാരിയും അഖാര പരിഷത്ത് തലവനായ ഗ്യാൻ ദാസും മുൻകൈയെടുത്ത് രാമജന്മഭൂമി  ബാബറി മസ്ജിദ് പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാനായുള്ള പദ്ധതിക്ക് രൂപം നൽകിയെന്ന റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നപ്പോൾ ഇവിടുത്തെ സമാധാനസ്‌നേഹികൾ അതിരറ്റ് ആഹ്ലാദിച്ചിരുന്നു. തിങ്കളാഴ്ചായിരുന്നു അവർ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നത്.

എന്നാൽ ആ ഒത്തു തീർപ്പിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന വിഎച്ച്പി പ്രഖ്യാപിച്ചതോടെ ഈ അനുരഞ്ജന ശ്രമങ്ങൾക്ക് മുകളിൽ കരിനിഴൽ വീണിരിക്കുകയാണിപ്പോൾ. ഒത്തു തീർപ്പുകളോട് യോജിപ്പില്ലെന്ന് മാത്രമല്ല ഈ വർഷം മെയ് മാസത്തിന് മുമ്പ് അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നരേന്ദ്ര മോദിക്ക് അന്ത്യശാസനം നൽകിയിരിക്കുകയുമാണ്. ഇതിനായി വ്യാപകമായ പ്രചാരണം നടത്താനും വിഎച്ച്പി പദ്ധതികൾ തയ്യാറാക്കുകയാണ്.

തർക്കഭൂമിയിൽ 100 അടി പൊക്കമുള്ള മതിൽ കെട്ടി മറച്ച് ക്ഷേത്രവും പള്ളിയും പണിത് പ്രശ്‌നം പരിഹരിക്കാനായിരുന്നു ഹഷിം അൻസാരിയുടെയും ഗ്യാൻ ദാസിന്റെയും മധ്യസ്ഥത്തിൽ പദ്ധതി തയ്യാറാക്കിയിരുന്നത്.  ഇരുവിഭാഗങ്ങളും ഇതിനോട് ഏതാണ്ട് യോജിപ്പ് പ്രകടിപ്പിക്കുയും ചെയ്തിരുന്നു. ഇതോടെ 65 ഓളം വർഷങ്ങളായി തർക്കം നിലനിൽക്കുന്ന അയോധ്യാപ്രശ്‌നത്തിന് ശാശ്വത പരിഹാരമൊരുങ്ങാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. എന്നാൽ വിഎച്ച്പിയുടെ പ്രസ്താവനയോടെ അത് മങ്ങുകയാണ്.പ്രസ്തുത ഒത്തുതീർപ്പ് വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും 70 ഏക്കർ ഭൂമി മൊത്തത്തിൽ തങ്ങൾക്ക് വേണമെന്നുമാണ് അയോധ്യയുടെ ചുമതലയുള്ള വിഎച്ച്പി വക്താവായ  ശാരദ് ശർമ പറയുന്നത്. വികസന അജൻഡകളെ ബിജെപി ഉയർത്തിക്കാട്ടിയതു കൊണ്ടാണ് മോദി അധികാരത്തിലെത്തിയതെന്നും സർക്കാരിനെ തുടക്കത്തിൽ തന്നെ ബുദ്ധിമുട്ടിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വഎച്ച്പിയുടെ നേതാക്കന്മാരും പ്രധാനപ്പെട്ട സന്യാസിമാരും പങ്കെടുത്ത ഒരു യോഗത്തിൽ വച്ചാണീ തീരുമാനമെടുത്തതെന്നും ശാരദ് ശർമ പറഞ്ഞു. അതിനാൽ ഒരു വർഷം സർക്കാരിന് വികസനത്തിലും ജനങ്ങളോടുള്ള തെരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനും സമയം നൽകും. എന്നാൽ ഈ വർഷം മെയ്ക്ക് ശേഷം അയോധ്യയിൽ ക്ഷേത്രം പണിയാനുള്ള ഒരു നിയമം പാർലമെന്റിൽ പാസാക്കാൻ വിഎച്ച്പി സർക്കാരിന് മുകളിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹഷിം അൻസാരി മുന്നോട്ട് വച്ച ഒത്തു തീർപ്പ് ശ്രമങ്ങളോട് തങ്ങൾ യോജിക്കില്ലെന്നും വിഎച്ച് പി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

തങ്ങളുണ്ടാക്കിയ ഒത്തുതീർപ്പ് ശ്രമത്തെക്കുറിച്ച് തങ്ങൾ എല്ലാ ഹിന്ദുമതസ്ഥാപനങ്ങളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ചർച്ച ചെയ്തുവെന്നും എല്ലാവരും ഇതിനോട് യോജിച്ചുവെന്നുമാണ് ഗ്യാൻദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥകളുമായി തങ്ങൾ പ്രധാനമന്ത്രിയെ കാണുമെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ അദ്ദേഹത്തിന്റെ സഹായവും സഹകരണവും തേടുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സമാധാനശ്രമങ്ങളിൽ വിഎച്ച്പിക്ക് പങ്കാളിത്തമില്ലെന്നും ദാസ് പറയുന്നു. വിഎച്ച്പിയുടെ നേതാക്കൾക്ക് ഇവിടെ രാമക്ഷേത്രം നിർമ്മിക്കണമെന്നില്ലെന്നും സാമൂഹ്യ സ്പർധ വളർത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ദാസ് ആരോപിക്കുയും ചെയ്തിരുന്നു.

മുസ്ലിംസഹോദരന്മാർക്ക് നഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള യാതൊരു തരത്തിലുള്ള പ്രവർത്തനവും തങ്ങൾ നടത്തില്ലെന്നാണ് ഗ്യാൻ ദാസ് പറയുന്നത്. അയോധ്യയിലെ പഞ്ചകോശി പരിക്രമയ്ക്ക് പുറത്ത് മാത്രമെ പള്ളി നിർമ്മിക്കാവൂ എന്ന ബിജെപി വിഎച്ച്പി നിലപാടുകളെ തങ്ങൾ തള്ളിക്കളയുന്നുവെന്നും  അദ്ദേഹം പറഞ്ഞു. വിഎച്ച്പിക്ക് വേണ്ടിയല്ല തങ്ങൾ നിലകൊള്ളുന്നതെന്നും മറിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും ഗ്യാൻ ദാസ് കൂട്ടിച്ചേർത്തു.

1950 മുതലാണ് രാമജന്മഭൂമി  ബാബറി മസ്ജിദ് പ്രശ്‌നം ഉയർന്ന് വന്നത്. 2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈക്കോടതി ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു.  വിവാദ ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്നും അവിടെയുള്ള പള്ളി നിർമ്മിച്ചിരിക്കുന്നത് ക്ഷേത്രം തകർത്തിട്ടാണെന്നും ഇസ്ലാമിക തത്ത്വങ്ങൾക്കടിസ്ഥാനമാക്കിയാണ് പ്രസ്തു പള്ളി നിർമ്മിച്ചിരിക്കുന്നതെന്നുമാണ് ആ വിധിയുടെ ചുരുക്കം. തർക്കഭൂമിയുടെ മൂന്നിലൊന്ന് ഭാഗം ഹിന്ദുവിഭാഗത്തിന് വിട്ട് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ളത് മുസ്ലീങ്ങൾക്ക് വിട്ട് നൽകാനും വിധിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

എന്നാൽ വിഎച്ച്പിയെ ഉൾപ്പെടുത്താതെയുള്ള യാതൊരു വിധ ഒത്തുതീർപ്പ് ശ്രമങ്ങളും പ്രാവർത്തികമാകില്ലെന്നാണ് ഉത്തർപ്രദേശിലെ അഡീഷണൽ അഡക്കേറ്റ്. ജനറലും ആൾ ഇന്ത്യ മുസ്ലിം പഴ്‌സണൽ ലോ ബോർഡ് കൗൺസെലുമായ സഫാർയാബ് ജിലാനി പറയുന്നത്. രാമജന്മഭൂമി ബാബറി മസ്ജിദ് കേസ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് രാംലാലയുടെ അടുത്തയാളായ തിലോകി നാഥ് പാണ്ഡെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ദൈവ കാര്യമാണെന്നും 2010 മുതൽ പ്രസ്തുത കേസ് സുപ്രീംകോടതിയുടെ പരിഗണന കാത്ത് കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇര: ദിലീപിന്റെ പ്രതിച്ഛായ നിർമ്മാണത്തിന് എടുത്ത സിനിമയോ? നടിയെ ആക്രമിച്ച നടനെ പരോക്ഷമായി ന്യായീകരിക്കുന്ന ചിത്രം പൊലീസിനെയും മാധ്യമങ്ങളെയും നിരന്തരം പരിഹസിക്കുന്നു; ട്വിസ്റ്റുകളുടെ ആധിക്യം കൊണ്ട് തലകറങ്ങി പ്രേക്ഷകർ; വൈശാഖും ഉദയ് കൃഷ്ണയും ചേർന്ന് നിർമ്മിച്ച ആദ്യ ചിത്രത്തിന് ശരാശരി പ്രതികരണം മാത്രം
ബാങ്കുകളുടെ കഴുത്തറപ്പൻ സർവീസ് ചാർജ്ജിൽ നിന്നും രക്ഷപെടാൻ എടുത്തുചാടി പോസ്റ്റ് ഓഫീസ് ബാങ്കിൽ അക്കൗണ്ട് എടുത്താൽ നിങ്ങളും വെട്ടിൽ വീഴും; അക്കൗണ്ടിൽ പണം അടക്കലും ചെക്ക് പാസാക്കിയെടുക്കലും എളുപ്പമല്ലെന്ന് അനുഭവസ്ഥർ; കുടത്തിൽ തലയിട്ട പട്ടിയുടെ അവസ്ഥയിലായി എന്നു പറഞ്ഞ് പാല മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്
അജിത് ഡോവലിന്റെ സൂപ്പർസ്‌പൈ ബുദ്ധി ഫലം കണ്ടില്ല; വിദേശരാജ്യങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യൻ ഏജൻസി അമ്പേ പരാജയമെന്ന് വ്യക്തമായ സന്ദർഭം; കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷി മൊഴികൾ ഉണ്ടായിട്ടും സർക്കാർ വിവരം മറച്ചുവെച്ചത് വിദേശനയതന്ത്രത്തിലെ വീഴ്‌ച്ചകൾ പുറത്തറിയാതിരിക്കാനോ? ഐസിസ് ഭീകരവാദികളാൽ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം സ്ഥിരീകരിക്കാൻ നാല് വർഷം എടുത്തത് വ്യക്തമാകുന്നത് നയതന്ത്ര-ഇന്റലിജന്റ്‌സ് വീഴ്‌ച്ചകളിലേക്ക്
നിങ്ങളുടെ ഉത്തമ പങ്കാളി ആരാണ്? ആകർഷിക്കുന്ന ഫേസ്‌ബുക്ക് ആപ്പുകളിൽ ക്ലിക് ചെയ്ത് പരീക്ഷിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക! ഈ ആപ്പുകളെല്ലാം നമ്മെ മറിച്ചു വിൽക്കുകയാണ്; നമ്മുടെ തെരഞ്ഞെടുപ്പുകളെ വിദേശത്തിരുന്ന് ആളുകൾ നിയന്ത്രിക്കുന്ന ജനാധിപത്യത്തിന്റെ അടിവേരറുക്കലിന് അറിയാതെ എങ്കിലും കൂട്ടു നിൽക്കരുത്: വത്തക്കയിൽ നിന്നും കണ്ണെടുക്കുമ്പോൾ വായിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്നു
ലിംഗായത്ത് വിഭാഗത്തിന് മതപദവി നൽകിയ കർണാടക സർക്കാറിന്റെ നീക്കം തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപിക്ക് കോൺഗ്രസ് നൽകിയ പ്രഹരം; മതപദവിക്ക് കേന്ദ്രം അനുമതി നൽകിയാൽ ആർഎസ്എസ് പിണങ്ങും; നൽകാതിരുന്നാൽ ലിംഗായത്ത് വോട്ടു ബാങ്ക് കൈവിടും; സിദ്ധരാമയ്യയുടെ ചാണക്യ തന്ത്രത്തിന് മറുതന്ത്രം തേടി തലപുകച്ച് പരിവാറുകാർ
ഡൽഹി ദിൽഷാദ് ഗാർഡനിലെ ക്രിസ്ത്യൻ പള്ളി കത്തിയതിൽ അപ്രതീക്ഷിത ട്വിസ്റ്റ്; പള്ളി കത്തിച്ചതിന് പിന്നിൽ സഭാ വിശ്വാസികൾ തന്നെയെന്ന് വെളിപ്പെടുത്തൽ; സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട തർക്കമാണ് പള്ളി കത്തിക്കലിലേക്ക് എത്തിയതെന്ന് സഭാ വിശ്വാസി സെബാസ്റ്റ്യൻ ജോസഫ്; ഹൈന്ദവ സംഘടനകളാണ് പള്ളി കത്തിച്ചതെന്ന് ആരോപിച്ച സഭാ നേതൃത്വത്തിന് തിരിച്ചടി
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
കൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ
മൂക്കിൽ മൈനർ ശസ്ത്രക്രിയക്ക് പോയ ടെക്നോപാർക്ക് എൻജിനീയറുടെ വീട്ടിലേക്ക് തിരികെ എത്തിയത് മൃതദേഹം; ജീവനക്കാരുടെ പിഴവുമൂലം ഓക്‌സിജൻ തടസ്സപ്പെട്ട് തലച്ചോറിന്റെ പ്രവർത്തനം നിലച്ച യുവാവിനെ പിന്നെയും ഐസിയുവിൽ കിടത്തി ലാഭം കൊയ്ത് ആശുപത്രി; രോഗി മാസ്‌ക് വലിച്ചൂരിയെന്ന് വാദിച്ച് തടിതപ്പാനും ശ്രമം; ഒടുവിൽ ആശുപത്രി മാറിയപ്പോൾ ആകെ പ്രവർത്തിച്ചിരുന്നത് ഹൃദയവും ശ്വാസകോശവും മാത്രം; കൊല്ലം മെഡിട്രീന ആശുപത്രിയുടെ ഉദാസീനത ഒരു യുവാവിന്റെ ജീവിതം പറിച്ചെടുത്തപ്പോൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി; കിടക്കാൻ നേരം കൈ മുട്ടിയതും അസ്വസ്ഥതയുണ്ടാക്കി; വാർത്തകളിൽ പറയുന്നതു പോലെ ഒന്നും ഞാൻ എഴുതിയിട്ടില്ല; ആരുടെയും പേരും ഞാൻ പറഞ്ഞിട്ടില്ല; നൂറ് നല്ല കാര്യങ്ങൾക്കിടയിൽ നിന്നും എന്തുകൊണ്ടാണ് ഒരു ചെറിയ പ്രശ്‌നം മാത്രം എടുത്തു കാണിക്കുന്നത്: ട്രെയിനിൽ വെച്ച് അപമാനിച്ച സംഭവത്തെ കുറിച്ച് ജോസ് കെ മാണിയുടെ ഭാര്യ മറുനാടനോട് മനസു തുറന്നു
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ