Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

9000 കോടി രൂപയുടെ വായ്പ ഒറ്റത്തവണ അടവിലൂടെ തീർപ്പാക്കാൻ തയ്യാറാണെന്ന് വിജയ് മല്ല്യ; ന്യായമായ രീതിയിലുള്ള ഒത്തുതീർപ്പിന് അവസരം വേണമെന്നും മല്യ;

9000 കോടി രൂപയുടെ വായ്പ ഒറ്റത്തവണ അടവിലൂടെ തീർപ്പാക്കാൻ തയ്യാറാണെന്ന് വിജയ് മല്ല്യ; ന്യായമായ രീതിയിലുള്ള ഒത്തുതീർപ്പിന് അവസരം വേണമെന്നും മല്യ;

ന്യൂഡൽഹി:രാജ്യത്തെ വിവിധ ബാങ്കുകളിലെ 9000 കോടി വരുന്ന വായ്പ ഒറ്റത്തവണ അടവിലൂടെ തീർപ്പാക്കാൻ തയ്യാറാണെന്ന് വിജയ് മല്ല്യ. ഒറ്റത്തവണ തീർപ്പാക്കലിന്റെ ആനുകൂല്യങ്ങൾ ലഭിക്കണമെന്നാണ് മല്ല്യയുടെ ആവശ്യം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മല്ല്യ ഇക്കാര്യമറിയിച്ചത്.

പൊതുമേഖലാ ബാങ്കുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ നയങ്ങളുണ്ട്. നൂറുകണക്കിനാളുകൾ ഇതിലൂടെ അടവ് തീർക്കുന്നു. എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇത് നിഷേധിക്കപ്പെടുന്നത്? -മല്ല്യ ട്വിറ്ററിൽ കുറിച്ചു.സുപ്രീംകോടതിക്ക് മുന്നിൽ ഞങ്ങൾ വച്ച ഓഫർ ബാങ്കുകൾ പരിഗണിക്കുക പോലും ചെയ്യാതെ തള്ളിയെന്നും ന്യായമായ രീതിയിലുള്ള ഒത്തുതീർപ്പിന് തയ്യാറാണെന്നും മല്ല്യ പറയുന്നു

സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ട് ബാങ്കുകളോട് ഒത്തുതീർപ്പ് വ്യവസ്ഥകൾ ചർച്ച ചെയ്യാൻ തയ്യാറാവണമെന്ന് ആവശ്യപ്പെടണമെന്നും മല്ല്യ പറയുന്നു. കോടതികളുടെ എല്ലാ ഉത്തരവുകളും തങ്ങൾ അനുസരിച്ചിട്ടുണ്ടെന്നും മല്ല്യ അവകാശപ്പെട്ടു.
സുപ്രീംകോടതിയിൽ അറ്റോർണി ജനറലിന്റെ ആരോപണങ്ങൾ തനിക്കെതിരായ സർക്കാരിന്റെ മനോഭാവം കാണിക്കുന്നതാണെന്നും മല്ല്യ ആരോപിക്കുന്നു. വ്യാഴാഴ്ച സുപ്രീംകോടതി മല്ല്യക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് മല്ല്യയുടെ ട്വീറ്റ് പരമ്പരമല്ല്യ നിലവിൽ ബ്രിട്ടനിലാണുള്ളത്. ഇയാളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP