Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിജയവാഡ സീമാന്ധ്രയുടെ പുതിയ തലസ്ഥാനമാവും; വൈഎസ്ആർ കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ തലസ്ഥാന പ്രഖ്യാപനം

വിജയവാഡ സീമാന്ധ്രയുടെ പുതിയ തലസ്ഥാനമാവും; വൈഎസ്ആർ കോൺഗ്രസിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ തലസ്ഥാന പ്രഖ്യാപനം

ഹൈദരാബാദ്: മാസങ്ങളുടെ സസ്പെൻസിനു വിരാമം കുറിച്ച് സീമാന്ധ്രയുടെ പുതിയ തലസ്ഥാനം എവിടെയാകും എന്ന അന്വേഷണത്തിന് വിരാമം. വിജയവാഡയ്ക്കു ചുറ്റുമാവും വിഭജിത ആന്ധ്രയുടെ തലസ്ഥാനമെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു. സീമാന്ധ്രയുടെ തീരദേശത്തുള്ള സ്ഥലമാണ് വിജയവാഡ. തിരഞ്ഞെടുപ്പിൽ നായിഡുവിന് വലിയ സ്വാധീനമുണ്ടാക്കിയ സ്ഥലം കൂടിയാണ് ഇത്.

പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസിന്റെ എതിർപ്പുകൾക്കിടയിലാണ്, പുതിയ തലസ്ഥാനം സംബന്ധിച്ച നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായി വേണം തലസ്ഥാനം എന്ന ആലോചനയുടെ വെളിച്ചത്തിലാണ് വിജയവാഡ തെരഞ്ഞെടുത്തതെന്നും മൂന്നു മെഗാ സിറ്റികളും 14 സ്മാർട് സിറ്റികളും അടങ്ങുന്ന വികേന്ദ്രീകൃത വികസന മോഡലാവും സംസ്ഥാനം പിന്തുടരുക എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പുതിയ തലസ്ഥാനത്തെ സംബന്ധിച്ച ചർച്ച നിയമസഭയിൽ ചർച്ചചെയ്ത് വോട്ടിനിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 27ന് ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ച ആന്ധ്രയുടെ തലസ്ഥാന നഗരത്തെപ്പറ്റിയുള്ള ശിവരാമൻ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സംസ്ഥാന നിയമസഭയിൽ വച്ചിരുന്നു. വിജയവാഡയ്ക്കും ഗുണ്ടൂരിനും ഇടയിലാവണം തലസ്ഥാനം എന്നായിരുന്നു കമ്മിഷനു ലഭിച്ച നിർദ്ദേശങ്ങളിൽ പകുതിയും. എന്നാൽ കമ്മിറ്റി തീരുമാനത്തെ കുറിച്ചു ചർച്ച ചെയ്ത ശേഷം മതി, തലസ്ഥാന നഗരിയുടെ പ്രഖ്യാപനം എന്ന വൈഎസ്ആർ കോൺഗ്രസ് അംഗങ്ങളുടെ മുറവിളി കണക്കിലെടുക്കാതെയാണ്, ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രസ്താവന നടത്തിയത്. പ്രതിപക്ഷം വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളുമുയർത്തി നിയമസഭയുടെ വെല്ലിൽ ഇറങ്ങിയതിനെ തുടർന്ന് രണ്ടുതവണ സമ്മേളനം നിർത്തിവച്ചിരുന്നു.

കഴിഞ്ഞ ജൂണിലാണ് യുപിഎ സർക്കാർ ആന്ധ്രാപ്രദേശിനെ വിഭജിച്ച് ആന്ധ്രയെന്നും തെലുങ്കാനയെന്നും രണ്ട് സംസ്ഥാനമാക്കിയത്. അടുത്ത പത്ത് വർഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനം ഹൈദരാബാദ് ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP