Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരി അടിച്ചു മാറ്റിയത് 800 കോടിയല്ല; 3700കോടിയെന്ന് വ്യക്തമാക്കി സിബിഐ; കോടികളുടെ തട്ടിപ്പു കേസിൽ കോത്താരിയുടെ ഭാര്യയേയും മകനേയും സിബിഐ പ്രതിചേർത്തു

റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരി അടിച്ചു മാറ്റിയത് 800 കോടിയല്ല; 3700കോടിയെന്ന് വ്യക്തമാക്കി സിബിഐ; കോടികളുടെ തട്ടിപ്പു കേസിൽ കോത്താരിയുടെ ഭാര്യയേയും മകനേയും സിബിഐ പ്രതിചേർത്തു

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കുദ്യോഗസ്ഥരുമായി ചേർന്ന് 1,400 കോടി രൂപ തട്ടിയെടുത്ത് നീരവ് മോദിയെന്ന വജ്രവ്യാപാരി മുങ്ങിയതിന് പിന്നാലെയാണ് റോട്ടോമാക് കമ്പനി ഉടമയായ വിക്രം കോത്താരിയുടെ തട്ടിപ്പിന്റെ കഥകൾ പുറത്ത് വന്നത്. വിവിധ ബാങ്കുകളെ കബളിപ്പിച്ച് 800 കോടി രൂപ കോത്താരി തട്ടി എടുത്തു എന്നായിരുന്നു ആരോപണം.

എന്നാൽ കോത്താരി തട്ടിച്ചത് 3700 കോടി രൂപയെന്ന് വ്യക്തമാക്കി സിബിഐ രംഗത്ത് വന്നു. ഏഴു പൊതു മേഖലാ ബാങ്കുകളിൽ നിന്നായാണ് കോത്താരി ഇത്രയും കോടി രൂപ അടിച്ചു മാറ്റിയത്. കോത്താരിയെ ഇന്ന് രാവിലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സിബിഐ കേസിൽ കോത്താരിയുടെ ഭാര്യയേയും മകനെയും പ്രതി ചേർത്തു.

കാൺപുരിലെ സിറ്റിസെന്റർ റോഡിലുള്ള കോത്താരിയുടെ ഓഫീസ് ഒരാഴ്ചയായി അടഞ്ഞുകിടക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇവിടെ ബിസിനസ് ചെയ്യുന്നുണ്ടെന്നാണ് കോത്താരിയുടെ അവകാശവാദം. 600 കോടി രൂപയോളം വായ്പയെടുത്ത കോത്താരിയെ വായ്പ തിരിച്ചടയ്ക്കാത്തതിന് ഇന്ത്യൻ ഓവർസീസ് ബാങ്ക് കഴിഞ്ഞവർഷം ഡിഫോൾട്ടർ ആയി പ്രഖ്യാപിച്ചിരുന്നു. യൂണിയൻ ബാങ്കിൽനിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കിൽനിന്ന് 352 കോടി രൂപയും വായ്പയെടുത്തതായും അവ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നും വാർത്തകളുണ്ട്.

ചെക്കുകൾ മടങ്ങിയെന്ന വാർത്ത കോത്താരിയും സ്ഥിരീകരിച്ചു. അത് സ്വാഭാവികമാണെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും കോത്താരി പറഞ്ഞു. ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് 1400 കോടി രൂപ, ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 1395 കോടി രൂപ, ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 600 കോടി രൂപ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 485 കോടി രൂപ, അലഹബാദ് ബാങ്കിൽനിന്ന് 352 കോടിരൂപ എന്നിങ്ങനെയാണ് വിക്രം കോത്താരിയുടെ കടങ്ങൾ.

പാൻ പരാഗ് കമ്പനി ഉടമ മൻസുഖ്ലാൽ കോത്താരിയുടെ മകനാണ് വിക്രം കോത്താരി. സഹോദരൻ ദീപക് കോത്താരിയാണ് ഇപ്പോൾ പാൻ പരാഗ് കമ്പനി നടത്തുന്നത്. വിക്രം റോട്ടോമാക് ഗ്രൂപ്പ് എന്ന സ്ഥാപനം ഉണ്ടാക്കി. രാജ്യത്തെമ്പാടും പ്രശസ്തമായ റോട്ടോമാക് പേനകളായിരുന്നു കമ്പനിയുടെ പ്രധാന ഉത്പന്നം.

650 കോടി രൂപയുടെ നിക്ഷേപം പിടിച്ചെടുത്തുവെന്നും ശേഷിക്കുന്ന 750 കോടി രൂപ ഈടാക്കുന്നതിനായി ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയുമാണ് ഇന്ത്യൻ ഓവർസീസ് ബാങ്കെന്ന് അധികൃതർ പറഞ്ഞു. കോത്താരിയുടെ ഉടമസ്ഥതയിൽ ഡെറാഡൂണിലുള്ള വസ്തുവകകൾ ജപ്തിചെയ്ത് തുക ഈടാക്കാനാണ് യൂണിയൻ ബാങ്കിന്റെ ശ്രമം. അലഹബാദ് ബാങ്കും ജപ്തിനടപടികളുമായി മുന്നോട്ടുപോവുകയാണംന്ന് ബാങ്കിന്റെ കടം തിരിച്ചുപിടിക്കൽ വിഭാഗം മേധാവി രാജേഷ് ഗുപ്ത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP