Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഎൻബി തട്ടിപ്പിൽ വിപുൽ അംബാനി അറസ്റ്റിൽ

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിലെ (പിഎൻബി) വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഫയർ സ്റ്റാർ വജ്ര കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിപുൽ അംബാനി അറസ്റ്റിൽ. മുംബൈയിൽ സിബിഐ ആണ് വിപുലിനെ അറസ്റ്റ് ചെയ്തത്. ഗീതാഞ്ജലി ഗ്രൂപ്പ് മാനേജർ നിതൻ ഷാഹിയും മറ്റ് നാലു പേരും അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത ബന്ധുവായ വിപുലിനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. വിപുലിന്റെ പാസ്‌പോർട്ട് മരവിപ്പിക്കുകയും ചെയ്തു.

ധീരുഭായ് അംബാനിയുടെ ഇളയസഹോദരൻ നാഥുഭായിയുടെ പുത്രനായ വിപുൽ നേരത്തേ റിലയൻസ് എംഡിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു. പിന്നീട് ടവർ കാപ്പിറ്റൽ ആൻഡ് സെക്യൂരിറ്റീസിലൂടെ കടപ്പത്രവിപണിയിൽ പ്രവർത്തിച്ചു. 2014ലാണ് നീരവ് മോദിയുടെ കൂടെ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP