Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ ഏക അഗ്നിപർവ്വതം പുകഞ്ഞു തുടങ്ങി; അന്തമാനിലെ ബാരൻ മലനിരകൾ ഏതു നിമിഷവും പൊട്ടിത്തെറിക്കും; ലാവകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു തുടങ്ങി; മുൻകരുതലോടെ ദ്വീപുവാസികൾ

ഇന്ത്യയിലെ ഏക അഗ്നിപർവ്വതം പുകഞ്ഞു തുടങ്ങി; അന്തമാനിലെ ബാരൻ മലനിരകൾ ഏതു നിമിഷവും പൊട്ടിത്തെറിക്കും; ലാവകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു തുടങ്ങി; മുൻകരുതലോടെ ദ്വീപുവാസികൾ

പനജി: ഇന്ത്യയിലെ ഏക സജീവ അഗ്‌നിപർവതമായ ബാരനിൽ നിന്ന് പുകയും ലാവയും വമിക്കുന്നു. ഗോവ ആസ്ഥാനമായ ദേശീയ സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇത് തിരിച്ചറിഞ്ഞത്. ഏത് നിമിഷവും ലാവാ പ്രവാഹം പുറത്തോട്ട് പ്രവഹിക്കാൻ തുടങ്ങും. ആന്തമാനിലെ പോർട്ട് ബ്ലയറിൽ നിന്ന് 140 കിലോമിറ്റർ വടക്കുകിഴക്കായുള്ള ബാരൻ ദ്വീപിലാണ് പർവതം സ്ഥിതിചെയ്യുന്നത്.

പർവതത്തിനു സമീപത്തെ മണ്ണും വെള്ളവും പരിശോധിച്ചപ്പോഴും അഗ്‌നിപർവതം ഉണർന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അഗ്‌നിപർവതം പൊട്ടുേമ്പാഴുണ്ടാകുന്ന പാറക്കഷ്ണത്തിനു സമാനമായ കറുത്ത അവശിഷ്ടങ്ങൾ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്‌നിപർവത സ്ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം വ്യക്തമാക്കി.

ബാരന് ചുറ്റും ഉറങ്ങിക്കിടക്കുന്ന ചെറിയ അഗ്‌നിപർവതങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആന്തമാനിൽ കടുത്ത ജാഗ്രത പുലർത്തുകയാണ്. അന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഈ അഗ്‌നിപർവതം അവസാനമായി സജീവമായത് 1991-ലാണ്. 150 വർഷത്തിനുശേഷമായിരുന്നു 1991-ൽ ബാരൻ പുകഞ്ഞത്. 2017 ജനുവരി 23-നാണ് പർവ്വതം പുകയുന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടത്. സമുദ്ര ഗവേഷണ ശാസ്ത്രജ്ഞരുടെ സംഘം ഇതിനു സമീപത്തെ കടലിലെ അടിത്തട്ടിന്റെ സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പർവതത്തിൽ നിന്ന് പുക വമിക്കുന്നതു കണ്ടത്. 

ഒരു മൈൽ ദൂരെ നിന്ന് പർവതം നിരീക്ഷിച്ചപ്പോൾ അഞ്ചു മുതൽ പത്തു മിനിറ്റുവരെ പുക കണ്ടതായി ഗവേഷക സംഘം പറഞ്ഞു. അഭയ് മുധോൽക്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പർവതം നിരീക്ഷിച്ചത്. പകൽസമയത്താണ് പർവതത്തിൽ നിന്ന് പുക ഉയരുന്നതായി കണ്ടത്. രാത്രി നിരീക്ഷിച്ചപ്പോൾ പർവതമുഖത്തുനിന്നും ചുവന്നനിറത്തിൽ ലാവ അന്തരീക്ഷത്തിലേക്ക് തെറിക്കുന്നതായും ഒഴുകുന്നതായും ഗവേഷകർ മനസ്സിലായത്.

ജനുവരി 26-ന് ബി. നാഗേന്ദർ നാഥിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും പർവതം നിരീക്ഷിച്ചപ്പോൾ പുകയും പൊട്ടിത്തെറിയും തുടരുന്നതായി കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP