Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയുമായി ചർച്ച നടത്തണമെങ്കിൽ പാക്കിസ്ഥാൻ ആദ്യം തീവ്രവാദം ഉപേക്ഷിക്കട്ടെയെന്ന് മോദി; ചൈനയും ഇന്ത്യയും പരസ്പരം ബഹുമാനിക്കാൻ ശ്രദ്ധിക്കണം; ഇന്തയുമായി നല്ലബന്ധമുണ്ടാകുമെന്ന് ട്രംപ് ഉറപ്പുപറഞ്ഞെന്നും വ്യക്തമാക്കി പ്രധാനമന്ത്രി

ഇന്ത്യയുമായി ചർച്ച നടത്തണമെങ്കിൽ പാക്കിസ്ഥാൻ ആദ്യം തീവ്രവാദം ഉപേക്ഷിക്കട്ടെയെന്ന് മോദി; ചൈനയും ഇന്ത്യയും പരസ്പരം ബഹുമാനിക്കാൻ ശ്രദ്ധിക്കണം; ഇന്തയുമായി നല്ലബന്ധമുണ്ടാകുമെന്ന് ട്രംപ് ഉറപ്പുപറഞ്ഞെന്നും വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നാൽ മാത്രമേ പാക്കിസ്ഥാനുമായി ഇനി ചർച്ചയ്ക്കുള്ളൂ എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ചൈനയും പരസ്പര ബഹുമാനത്തോടെ ഇടപെടണമെന്നും ഇരുകൂട്ടരുടേയും നന്മയ്ക്ക് അതാവശ്യമാണെന്നും മോദി പറഞ്ഞു. ഡൽഹിയിൽ റൈസിന ഡയലോഗ് മീറ്റിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു മോദി.

ദക്ഷിണേഷ്യയിലെ മുഴുവൻ രാജ്യങ്ങളുമായും സമാധാനപൂർണമായ ബന്ധം വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ വീക്ഷണത്തോടെയാണ് എന്റെ സ്ഥാനാരോഹണത്തിന് ഞാൻ പാക്കിസ്ഥാൻ ഉൾപ്പെടെ എല്ലാ സാർക് രാജ്യങ്ങളുടേയും നേതാക്കളെ ക്ഷണിച്ചത്. ഇതിനിടെ ഞാൻ ലാഹോറിലേക്കും സഞ്ചരിച്ചു. പക്ഷേ, ഇന്ത്യയ്ക്ക് മാത്രമായി സമാധാനത്തിലേക്കുള്ള പാതയിൽ സഞ്ചരിക്കാനാവില്ല. ആ യാത്രയിൽ പാക്കിസ്ഥാനും ഉണ്ടാകണം. ഇന്ത്യയുമായുള്ള ചർച്ചകൾ തുടരണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ പാക്കിസ്ഥാൻ ഭീകരതയിൽനിന്ന് ദൂരെമാറി നടക്കണം. - മോദി പറഞ്ഞു.

ദക്ഷിണേഷ്യയിൽ സമാധാനം വേണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഞങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. എന്നാൽ, ഒരിക്കലും സ്വന്തം കാര്യം മാത്രം നോക്കുന്നത് ഞങ്ങളുടെ സംസ്‌കാരത്തിൽ ഇല്ല. ഇന്ത്യയ്്ക്കും ചൈനയ്ക്കും മുന്നിൽ അഭൂതപൂർവമായ അവസരങ്ങളാണ് ഇപ്പോഴുള്ളത്.

അയൽപക്കക്കാരായി കഴിയുന്ന രണ്ട്് രാജ്യങ്ങൾക്ക് ചില കാര്യങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടെന്നതിൽ അസ്വാഭാവികയൊന്നുമില്ല. രണ്ടു രാജ്യങ്ങളും പരസ്പരം ബഹുമാനത്തോടെ വർത്തിക്കണം. മറ്റുള്ളവരുടെ ആഭ്യന്തര വിഷയങ്ങളിലും താൽപര്യങ്ങളിലും ഇടപെടുകയുമരുത് - മോദി പറഞ്ഞു.

അമേരിക്കയുമായി മികച്ച ബന്ധം ഉണ്ടാകുമെന്ന് ട്രംപ് ഉറപ്പു നൽകിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രതിനിധികൾ എത്തിയ വേദിയിലാണ് മോദി ചൈന, പാക് വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിയത്. 69 രാജ്യങ്ങളിലെ 470 പ്രതിനിധികൾ എത്തിയിട്ടുണ്ട് റൈസിന ഡയലോഗ് സമിറ്റിന്. യുകെ ഫോറിൻ മിനിസ്റ്റർ ബോറിസ് ജോൺസൺ, അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായ്, ആസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ മുൻ പ്രധാനമന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP