Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ റീട്ടെയിൽ വിപണി പിടിക്കാൻ അമേരിക്കൻ ഭീമൻ വാൾമാർട്ട് രംഗത്ത്; ഇപ്പോഴുള്ള 20 സൂപ്പർമാർക്കറ്റിന് പുറമെ ഉടൻ 50 എണ്ണം കൂടി തുടങ്ങും; യുപിയിലും ഉത്തരാഖണ്ഡിലും മുൻഗണന

ഇന്ത്യൻ റീട്ടെയിൽ വിപണി പിടിക്കാൻ അമേരിക്കൻ ഭീമൻ വാൾമാർട്ട് രംഗത്ത്; ഇപ്പോഴുള്ള 20 സൂപ്പർമാർക്കറ്റിന് പുറമെ ഉടൻ 50 എണ്ണം കൂടി തുടങ്ങും; യുപിയിലും ഉത്തരാഖണ്ഡിലും മുൻഗണന

മേരിക്കൻ റീട്ടെയിൽ ഭീമന്മാരായ വാൾമാർട്ട് ഇന്ത്യയിൽ പുതിയതായി 50 സൂപ്പർ മാർക്കറ്റുകൾ കൂടി തുറക്കും. നിലവിൽ 20 സൂപ്പർമാർക്കറ്റുകളാണ് വാൾമാർട്ടിനുള്ളത്. പുതിയതായി തുറക്കുന്നതിൽ പാതിയിലേറെയു യുപിയിലും ഉത്തരാഖണ്ഡിലുമായിരുന്നു മെന്നാണ് സൂചന. സർക്കാർ ചട്ടങ്ങൾ ഉദാരമാക്കുകയാണെങ്കിൽ ഭക്ഷ്യമേഖലയിലും ഇടപെടാൻ വാൾമാർട്ട് ഉദ്ദേശിക്കുന്നുണ്ട്.

ബിജെപി അധികാരത്തിലെത്തിയ യുപിയിലും ഉത്തരാഖണ്ഡിലും കൂടുതൽ വിദേശനിക്ഷേപ സാധ്യതകൾ ഉള്ളതുകൊണ്ടാണ് വാൾമാർട്ട് അവിടം ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലും ആന്ധ്ര പ്രദേശിലും തെലങ്കാനയിലും കൂടുതൽ സ്‌റ്റോറുകൾ തുറക്കാനാണ് വാൾമാർട്ടിന്റെ നീക്കം. ലഖ്‌നൗവിൽ രണ്ടു സ്‌റ്റോറുകൾകൂടി തുറക്കും. ഇതിന് പുറമെ, ഗസ്സിയാബാദ്, നോയ്ഡ, കാൺപുർ, അലഹബാദ്, ഹരിദ്വാർ, ഡെറാഡൂൺ, ഹൽദ്വാനി എന്നിവിടങ്ങളിലും പുതിയ സൂപ്പർമാർക്കറ്റ് തുറക്കും.

2000 മുതൽ 2500 പേർക്കുവരെ പ്രത്യക്ഷമായും പരോക്ഷമായും ജോലി നൽകുന്നവയാണ് ഓരോ സൂപ്പർമാർക്കറ്റുകളും. യുപിയിലും ഉത്തരാഖണ്ഡിലുമായി 40,000-ത്തോളം പേർക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. മെട്രോ എജി, റിലയൽസ് തുടങ്ങിയ റീട്ടെയിൽ സ്ഥാപനങ്ങളിൽനിന്ന് വലിയ മത്സരമില്ല എന്നതാണ് യുപിയിലും ഉത്തരാഖണ്ഡിലും കൂടുതൽ സ്റ്റോറുകൾ തുറക്കാൻ വാൾമാർട്ടിനെ പ്രേരിപ്പിക്കുന്നത്.

ഏതാനും വർഷംമുമ്പ് ഭാരതിയുമായുള്ള സഹകരണം അവസാനിപ്പിച്ചശേഷം ഇന്ത്യയിൽ കൂടുതൽ സ്‌റ്റോർ തുറക്കുന്നത് വാൾമാർട്ട് നിർത്തിവെച്ചിരിക്കുകായയിരുന്നു. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പുതിയ 50 സ്റ്റോറുകൾ തുറക്കുമെന്ന് വാൾമാർട്ട് ഇന്ത്യയുടെ വക്താവ് പറഞ്ഞു. ആന്ധ്ര പ്രദേശ്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാണ എന്നീ സംസ്ഥാനങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

മൂന്ന് ഹബ്ബുകളായാണ് നിലവിൽ വാൾമാർട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. പഞ്ചാബ്, ഹരിയാണ, യുപി, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടുന്ന നോർത്തേൺ ക്ലസ്റ്ററാണ് ഒന്ന്. രണ്ടാമത്തേത് ആന്ധ്രയിലും തെലങ്കാനയിലും മൂന്നാമത്തേത് മഹാരാഷ്ട്രയിലുമാണ്. ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിൽ സർക്കാർ നയം ഉദാരമാക്കുന്നതിനായി കാത്തിരിക്കുകയാണ് വാൾമാർട്ട്. അതുകൂടി നടപ്പിലായാൽ, ഇവിടെ ഭക്ഷ്യോത്പന്ന യൂണിറ്റുകൾ തുടങ്ങാനും വിതരണം ചെയ്യാനുമാകുമെന്ന് വാൾമാർട്ട് പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP