Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീർ ഭീകരാക്രമണത്തിന് പരിഹാരം യുദ്ധമല്ല; പാക്കിസ്ഥാനുമായി ചർച്ചയാണ് പരിഹാരമെന്ന് കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

കാശ്മീർ ഭീകരാക്രമണത്തിന് പരിഹാരം യുദ്ധമല്ല; പാക്കിസ്ഥാനുമായി ചർച്ചയാണ് പരിഹാരമെന്ന് കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

ശ്രീനഗർ: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിതർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യവുമായി ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാശ്മീരിൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നപരിഹാരത്തിന് യുദ്ധം ഒരു വഴിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെങ്കിൽ പാക്കിസ്ഥാനുമായി ചർച്ച മാത്രമാണ് പോംവഴി. ഇന്നു രാത്രി വാർത്താ അവതാരകർ എന്നെ രാജ്യദ്രോഹിയായി മുദ്ര കുത്തുമെന്ന് എനിക്കറിയാം. പക്ഷേ അത് ഞാൻ കാര്യമാക്കുന്നില്ല. ജമ്മു കാഷ്മീരിലെ ജനങ്ങളാണ് അനുഭവിക്കുന്നത്. നമുക്ക് ചർച്ച വേണം, കാരണം യുദ്ധം ഒരു മാർഗമല്ല- മെഹബൂബ ട്വിറ്ററിൽ കുറിച്ചു.

ഇതിനുശേഷം നിയമസഭയിൽ സംസാരിച്ചപ്പോഴും മെഹബൂബ വാർത്താ ചാനലുകൾക്കെതിരേ വിമർശനമുയർത്തി. പാക്കിസ്ഥാനുമായി ചർച്ച വേണമെന്ന് പറയുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുന്ന അവസ്ഥ ചില മാധ്യമങ്ങൾ സൃഷ്ടിച്ചെന്നായിരുന്നു മെഹബൂബയുടെ വിമർശനം.

കഴിഞ്ഞ മാസവും മെഹബൂബ പാക്കിസ്ഥാനുമായി ചർച്ച എന്ന ആവശ്യമുന്നയിച്ചിരുന്നു. അതിർത്തിയിൽ രക്തച്ചൊരിച്ചിലാണെന്നും പ്രധാനമന്ത്രി രാജ്യത്ത് വികസനത്തെകുറിച്ച് പറയുന്‌പോൾ അതിന് നേർ വിപരീതമാണ് കാഷ്മീരിൽ സംഭവിക്കുന്നതെന്നുമായിരുന്നു മെഹബൂബയുടെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP