Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ മുസ്ലിം സ്ത്രീകൾക്ക് ലഭിക്കണം; മുത്തലാഖിന്റെ പേരിൽ നീതി നിഷേധം അരുത്: മുത്തലാഖ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി; മോദിയുടെ പ്രതികരണം മുത്തലാഖ് ശരീഅത്തിന്റെ ഭാഗമാണെന്നും അത് സ്വീകരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കിയതിന് പിന്നാലെ

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ മുസ്ലിം സ്ത്രീകൾക്ക് ലഭിക്കണം; മുത്തലാഖിന്റെ പേരിൽ നീതി നിഷേധം അരുത്: മുത്തലാഖ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി; മോദിയുടെ പ്രതികരണം മുത്തലാഖ് ശരീഅത്തിന്റെ ഭാഗമാണെന്നും അത് സ്വീകരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കിയതിന് പിന്നാലെ

ഭുവനേശ്വർ/ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകിയ ആത്മവിശ്വാസത്തിൽ മുത്തലാഖ് വിഷയത്തിൽ അടക്കം നിലപാട് കടുപ്പിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. ഇതിന്റെ സൂചനയെന്നോണം മുത്തലാഖ് വിഷയത്തിൽ കർശന നിർദ്ദേശം നൽകിയ മോദിയുട പ്രസ്താവന പുറത്തുവന്നു. ഭരണ ഘടന ഉറപ്പു നൽകുന്ന അവകാശങ്ങളും നീതിയും മുസ്ലിം സ്ത്രീകൾക്ക് ലഭിക്കണമെന്നും മുത്തലാഖിന്റെ പേരിൽ നീതി നിഷേധിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് ശരീഅത്തിന്റെ ഭാഗമാണെന്നും അത് സ്വീകരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും മുസ്ലിം വ്യക്തിനിയമബോർഡിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും പ്രസ്താവന വന്നതും.

ഭുവനേശ്വറിൽചേർന്ന ബിജെപി. ദേശീയ നിർവാഹകസമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇത് രണ്ടാംവട്ടമാണ് മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി പൊതുവേദിയിൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിൽ നടത്തിയ പരിവർത്തന്റാലിയിൽ മോദി മുത്തലാഖിനെ വിമർശിച്ചിരുന്നു. അന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഈ വിഷയം ഉത്തർപ്രദേശിൽ പ്രധാന പ്രചരണായുധം ആക്കുകയും ചെയ്തു. ഈ നീക്കം ഫലം കാണുകയുമുണ്ടായി.

മുത്തലാഖ് വിഷയത്തിൽ സംഘർഷത്തിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിംസ്ത്രീകൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവരെ പൊതുധാരയിൽ കൊണ്ടുവന്ന് സാമൂഹികനീതി ഉറപ്പുവരുത്തണം. മുസ്ലിങ്ങളിലെ പാവപ്പെട്ടവരടക്കമുള്ള പിന്നാക്കക്കാരെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തണമെന്നും പ്രധാനമന്ത്രി പാർട്ടിപ്രവർത്തകരോട് ആവശ്യപ്പെട്ടു.

നേരത്തേ ലഖ്നൗവിൽ യോഗം ചേർന്ന മുസ്ലിം വ്യക്തിനിയമ ബോർഡാണ് മുത്തലാഖ് നിയമംമൂലം നിരോധിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയത്. മുത്തലാഖ് നിരോധിക്കുന്നത് ഖുർആൻ തിരുത്തുന്നതിന് തുല്യമാണ്. ശരീഅത്ത് നിയമങ്ങളിൽ ഇടപെടാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. രാജ്യത്തെ മുസ്ലിങ്ങളിൽ ഭൂരിപക്ഷത്തിനും വ്യക്തിനിയമത്തിൽ മാറ്റംവരുത്താൻ താത്പര്യമില്ലെന്നും ബോർഡ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ മുത്തലാഖിനെ എതിർത്ത് സത്യവാങ്മൂലം നൽകിയിരുന്നു. ലിംഗസമത്വത്തിന്റെയും മതേതരത്വത്തിന്റെയും അടിസ്ഥാനത്തിൽ വിഷയം വീണ്ടും പരിശോധിക്കണമെന്നായിരുന്നു സർക്കാരിന്റെ വാദം. മുത്തലാഖ് വിഷയത്തിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോർഡ്. ഒരുമിച്ച് മൂന്ന് തലാഖ് ചൊല്ലുന്നതിനെ ശരീഅത്ത് അനുവദിക്കുന്നുണ്ട്. ശരീഅത്തിൽ പറഞ്ഞ കാരണങ്ങൾകൊണ്ടല്ലാതെ മുത്തലാഖ് ചൊല്ലുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുമെന്നും ബോർഡ് ജനറൽ സെക്രട്ടറി മൗലാനാ വാലി റഹ്മാനി അറിയിച്ചു.

ഇതുസംബന്ധിച്ച് പത്തിന പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പള്ളികളിലെയും പുരോഹിതരോട് വെള്ളിയാഴ്ച നമസ്‌കാരസമയത്ത് പെരുമാറ്റച്ചട്ടം വായിക്കാനും നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതോടെ തലാഖുമായി ബന്ധപ്പെട്ട യഥാർഥ ശരീഅത്ത് നിർദേശങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും റഹ്മാനി മാധ്യമങ്ങളോട് പറഞ്ഞു. വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ തലാഖ് ചൊല്ലുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP