Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുവന്ന തെരുവിലെ ഈ സുന്ദരികൾക്കു ഇനി ജീവിതം പോഷാകും; സിനിമയിലും സീരിയലിലും മുഖം കാണിച്ച് ഇവർക്ക് ജീവിത മാറ്റം

ചുവന്ന തെരുവിലെ ഈ സുന്ദരികൾക്കു ഇനി ജീവിതം പോഷാകും; സിനിമയിലും സീരിയലിലും മുഖം കാണിച്ച് ഇവർക്ക് ജീവിത മാറ്റം

കൊൽക്കത്ത: സോണാഗച്ചിയെന്നാൽ സ്വർണ്ണ മരം എന്നാണ് അർത്ഥം. എന്നാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവുകളിൽ ഒന്നാണ് കൊൽക്കത്തയിലെ സോണാഗച്ചി. ബഹുനില കെട്ടിടങ്ങൾ ഒരുപാടുള്ള ഇവിടെ പതിനായിരക്കണക്കിനു് ലൈംഗിക തൊഴിലാളികൾ ജോലി ചെയ്യുന്നു. കാലം മാറുമ്പോൾ ഇത്തരം ചുവന്ന തെരുവുകൾ സമൂഹത്തിന് ബാധ്യതയാകുന്നു. അപ്പോൾ തെരുവിലേക്ക് ഇറക്കപ്പെടുന്നത് ആയിരക്കണക്കിന് സ്ത്രീകളും.

ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ പുതിയ നീക്കം സജീവമാവുകയാണ്. എല്ലാത്തരത്തിലുമുള്ള അവഗണനയും നേരിടുന്ന ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാൻ എൻജിഒകളുടെ നേതൃത്വത്തിൽ പുതിയ പദ്ധതി തുടങ്ങുന്നു. സ്വാതന്ത്രത്തിൻെ്‌റ വെളിച്ചം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയാണ് ലൈംഗിക തൊഴിലാളികളുടെയും അവരുടെ മക്കളുടെയും പുനരധിവാസത്തിന് വഴിതെളിക്കുന്നത്. വെള്ളിത്തിരയുടെ താരങ്ങളാക്കി ഇവരെ മാറ്റാനാണ് നീക്കം. സ്വയം തൊഴിലും പഠിപ്പിക്കും.

പലതരത്തിലുള്ള ചതിക്കുഴികളിൽ പെട്ട് ലൈംഗിതൊഴിലിലേയ്ക്ക് എത്തിപ്പെട്ടവർക്ക് ടെലിവിഷൻ പരിപാടികളിലും സിനിമയിലും അവസരം നൽകാൻ ഈ പദ്ധതി സഹായിക്കുമെന്ന് എൻജിഒകൾ പറയുന്നു. സോണാഗച്ചിയിലെ സ്ത്രീകളെ തയ്യലും നെയ്ത്തും പഠിപ്പിക്കുന്ന സർക്കാർ പദ്ധതിക്ക് കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല. ഇ

തിനെ തുടർന്നാണ് അഭിനയവും പാട്ടും നൃത്തവും അടങ്ങിയ പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ഒട്ടേറെ സീരിയിലുകൾ ഉള്ളത് ഈ പദ്ധിയെ വിജയത്തിലേക്ക് എത്തിക്കുമെന്നാണഅ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP