Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി ശസ്ത്രക്രകിയയുടെ ലൈവ് നടത്തണോ? സുഷമ സ്വരാജിന്റെ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളിൽ പൊട്ടിത്തെറിച്ച് ഭർത്താവ്; പരിധി വിടുന്നുവെന്ന് സ്വരാജ് കൗശൽ

ഇനി ശസ്ത്രക്രകിയയുടെ ലൈവ് നടത്തണോ? സുഷമ സ്വരാജിന്റെ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളിൽ പൊട്ടിത്തെറിച്ച് ഭർത്താവ്; പരിധി വിടുന്നുവെന്ന് സ്വരാജ് കൗശൽ

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ മന്ത്രിമാരിൽ ഏറ്റവും പ്രിയങ്കരിയാണ് സുഷമ സ്വരാജ്. പ്രവാസികൾക്ക് അടക്കം പ്രിയങ്കരിയായ സുഷമ ആശുപത്രിയിൽ ആയതു മുതൽ സോഷ്യൽ മീഡിയയും ്അതീവ ആശങ്കയിലാണ്. ആശുപത്രി കിടക്കയിലും ആളുകളെ സഹായിക്കാൻ സന്നദ്ധയായ വിദേശകാര്യ മന്ത്രിയോടുള്ള പൊതുജന സ്‌നേഹം കൂടിയപ്പോൾ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ച് സുഷമയുടെ ഭർത്താവ് സ്വരാജ് കൗശൽ.

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പരക്കുന്ന വാർത്തകൾക്കെതിരെ വിമർശനവുമായി ഭർത്താവ് സ്വരാജ് കൗശൽ. വാർത്തകൾ പരിതി വിടുന്നുവെന്നാണ് സ്വരാജ് പ്രതികരിച്ചത്. സുഷമയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് മാദ്ധ്യമങ്ങൾ വിശദമായിട്ട് തന്നെ വാർത്ത നൽകുന്നുണ്ട്.

ഇങ്ങനെയെങ്കിൽ ശസ്ത്രക്രകിയയുടെ ലൈവ് സംപ്രേഷണത്തിനായി നിന്ന് കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സുഷമ പൊതുപ്രവർത്തന രംഗത്തുള്ള ആളാണെങ്കിലും സ്വകാര്യത അനുവദിക്കണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു.

ഈ ആഴ്ചയാണ് സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിക്ക് വൃക്ക ദാനം ചെയ്യാൻ തയ്യാറായ വ്യക്തിയെക്കുറിച്ച് വിവിധ തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വാർത്തകൾക്കെതിരെയാണ് മിസോറാം ഗവർണർ കൂടിയായിട്ടുള്ള സ്വരാജ് കൗശൽ തന്റെ രോഷം പ്രകടിപ്പിച്ചത്. വൃക്ക തകരാറായതിനെത്തുടർന്ന് കഴിഞ്ഞ ഇരുപത് ദിവസമായി ആശുപത്രിയിലാണ് സുഷമ സ്വരാജ്. ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിലാണ് സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP