Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആമീറിന്റെ അസഹിഷ്ണുതാ പരമാർശത്തെ ഭർത്താവ് വിമർശിച്ചു; നടന്റെ ആരാധികനായ ഭാര്യ വിഷം കഴിച്ചു മരിച്ചു; മധ്യപ്രദേശിലെ യുവതിയുടെ ആത്മഹത്യയിൽ വിശദ അന്വേഷണത്തിന് പൊലീസ്

ആമീറിന്റെ അസഹിഷ്ണുതാ പരമാർശത്തെ ഭർത്താവ് വിമർശിച്ചു; നടന്റെ ആരാധികനായ ഭാര്യ വിഷം കഴിച്ചു മരിച്ചു; മധ്യപ്രദേശിലെ യുവതിയുടെ ആത്മഹത്യയിൽ വിശദ അന്വേഷണത്തിന് പൊലീസ്

ജബൽപൂർ: രാജ്യത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് ആമീർ ഖാൻ നടത്തിയ പ്രസ്താവനയെച്ചൊല്ലി കലഹിച്ച ദമ്പതികളിൽ ഭാര്യ വിഷം കഴിച്ചു മരിച്ചു.

മധ്യപ്രദേശിലെ ജബൽപൂരിൽ ലാഹ്‌രി അപ്പാർട്ട്‌മെന്റിൽ താമസക്കാരായ ആയങ്ക് പാണ്ഡെ, ഭാര്യ സൊണാൽ എന്നിവരാണ് ആമീർ ഖാന്റെ പ്രസ്താവനയെച്ചൊല്ലി കലഹിച്ചത്. വഴക്കിനൊടുരിൽ സൊണാൽ വിഷം കുടിച്ചു മരിക്കുകയായിരുന്നു. അമീർഖാന്റെ കടുത്ത ആരാധികയായിരുന്നു സൊണാൽ. അസഹിഷ്ണുതാ വിവാദത്തിൽ ആമീർ ഖാനെ അതിരൂക്ഷമായി ഭർത്താവ് വിമർശിച്ചിരുന്നു. സാമൂഹിക സംഘടനാ പ്രവർത്തകൻ കൂടിയായ ആയങ്കിന്റെ നിലപാടുകളെ സൊണാൽ എതിർത്തു. വഴക്കിന് ശേഷം വിഷം കഴിക്കുകയും ചെയ്തു.

തർക്കം മൂത്ത് വിഷം കഴിച്ച സൊണാലിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്‌വാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആമീർ ഖാന്റെ പ്രസ്താവനയെച്ചൊല്ലി രാജ്യത്ത് വിവാദം കൊഴുക്കുന്നതിനിടെയാണ് ഇതേച്ചൊല്ലി വഴക്കുകൂടിയ ദമ്പതികളിൽ ഭാര്യ മരണം വരിച്ചത്. ഇത് തന്നെയാണ് ആയങ്കിന്റെ അച്ഛനും പൊലീസിന നൽകിയ മൊഴി. മൂന്ന് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് സൊണാൽ.

എന്നാൽ ആമീർഖാൻ വാദത്തെ പൊലീസ് പൂർണ്ണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഭർത്താവിന്റെ മൊഴിയിൽ അന്വേഷണം തുടരുകയാണ്. സ്ത്രീധനത്തിനായുള്ള പീഡനമുണ്ടായിരുന്നുവെന്ന് സൊണാലിന്റെ സഹോദരനും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP