Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഹസ്യങ്ങൾ കൈമാറാൻ പ്രാവും? പാക്കിസ്ഥാനിൽ നിന്ന് പറന്നെത്തിയ വെള്ളരിപ്രാവിനൊപ്പം സന്ദേശങ്ങളും കമ്പിക്കഷ്ണവും; അന്വേഷണവുമായി പൊലീസും

പത്താൻകോട്ട്: സമാധാനത്തിന്റെ സന്ദേശ വാഹകരാണ് വെള്ളരിപ്രാവുകൾ. എന്നാൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ പ്രാവിന്റെ കാര്യ അങ്ങനെയല്ല. പാക് ചാരനാണ് ഈ പ്രാവെന്നാണ് ലഭിക്കുന്ന സൂചന.

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് രഹസ്യ രേഖകളുമായി പറന്നെത്തിയ പ്രാവിനെ പൊലീസ് പിടികൂടി. പഞ്ചാബിലെ പത്താൻകോട്ടാണ് സംഭവം. ഉറുദുവിലെഴുതിയ സന്ദേശവും പാക്കിസ്ഥാനിലെ നരോവൽ ജില്ലയിലെ ഒരു ടെലിഫോൺ നമ്പരും പ്രാവിന്റെ കാലിൽ ഉണ്ടായിരുന്നു. കമ്പിക്കഷണങ്ങൾ കാലിൽ ചുറ്റിയിരിക്കുന്നതും അന്വേഷണ ഏജൻസികളുടെ സംശയം വർധിപ്പിച്ചിരിക്കുകയാണ്.

പാക്കിസ്ഥാൻ അതിർത്തിയിൽനിന്നും നാലു കിലോമീറ്റർ ഉള്ളിലുള്ള മൻവാൽ ഗ്രാമത്തിലെ രമേഷ് ചന്ദ്രയെന്നയാളുടെ വീട്ടുവളപ്പിലാണ് പ്രാവ് പറന്നിറങ്ങിയത്. ഉറുദു സന്ദേശം കണ്ട് സംശയം തോന്നിയ ചന്ദ്രയുടെ 14 കാരനായ മകൻ പ്രാവിനെ പിടികൂടി. ഇതോടെ സംശയങ്ങളുമായിയ. ഉടൻ പ്രാവുമായി പൊലീസ് സ്റ്റേഷനിലെത്തി. പ്രാവിനെ പൊലീസുകാർ വിശദമായ പരിശോധനയ്ക്കുശേഷം 'ജയിലിൽ' അടച്ചു.

പ്രാവിന്റെ കാലിൽ മാത്രമായിരുന്നില്ല, ചിറകുകളിലും ഉർദുവിലുള്ള സന്ദേശങ്ങൾ പതിപ്പിച്ചിരുന്നു. എഴുത്ത് എന്താണെന്നു കണ്ടെത്തുന്നതിനായി പ്രാവിനെ വിശദ പരിശോധനയ്ക്ക് വിധേയമാക്കി. വിശദമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും രഹസ്യന്വേഷണ വിഭാഗത്തിനും സുരക്ഷാ ഏജൻസികൾക്കും സൈന്യത്തിനും മുന്നിറിയിപ്പ് നൽകിയിട്ടുണ്ടെന്നും പത്താൻകോട്ട് എസ്‌പി: രാകേഷ് കൊശൽ പറഞ്ഞു.

പത്താൻകോട്ട് മേഖലയിലും ജമ്മുവിലും ഇന്ത്യൻ മുജാഹിദ്ദീൻ സാന്നിധ്യമുറപ്പിക്കുന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടു നൽകിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. 'ചാരൻ' പ്രാവെത്തിയത് അന്വേഷണ ഏജൻസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ പാക്കിസ്ഥാൻ ഗുജറാത്ത് അതിർത്തിയിലും ഒരു കാലിൽ ചിപ്പും ചിറകിൽ സന്ദേശങ്ങളുമായി ഒരു പ്രാവ് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP