Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രിക്കാർ മരിച്ചുവെന്ന് വിധിയെഴുതിയ യുവതിയെ ജീവനോടെ ചിതയിൽ ചുട്ടെരിച്ചു; സംശയം തോന്നിയത് ചിതയിൽ അനക്കം കണ്ടതോടെ; ശ്വാസകോശത്തിൽ കരിയുടെ അംശം തെളിഞ്ഞതോടെ ചിതയിൽ വച്ചപ്പോൾ ജീവനുണ്ടായിരുന്നെന്ന് സ്ഥിരീകരണം

ആശുപത്രിക്കാർ മരിച്ചുവെന്ന് വിധിയെഴുതിയ യുവതിയെ ജീവനോടെ ചിതയിൽ ചുട്ടെരിച്ചു; സംശയം തോന്നിയത് ചിതയിൽ അനക്കം കണ്ടതോടെ; ശ്വാസകോശത്തിൽ കരിയുടെ അംശം തെളിഞ്ഞതോടെ ചിതയിൽ വച്ചപ്പോൾ ജീവനുണ്ടായിരുന്നെന്ന് സ്ഥിരീകരണം

നോയ്ഡ: ആശുപത്രിക്കാർ അബദ്ധത്തിൽ മരിച്ചുവെന്ന് വിധിയെഴുതിയ യുവതിയെ വീട്ടുകാർ ജീവനോടെ ദഹിപ്പിച്ചു. യുപിയിലെ നോയ്ഡയിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവം. 24 കാരിയായ രചന സിസോദിയ എന്ന വീട്ടമ്മയെ ആണ് ആശുപത്രിക്കാരുടെ പിഴവുമൂലം ബന്ധുക്കൾ ചിതയിൽ വച്ച് ജീവനോടെ ചുട്ടെരിച്ചത്. ഗ്രേറ്റർ നോയ്ഡയിലെ ഷർദ ആശുപത്രി അധികൃതർക്കാണ് അബദ്ധം പിണഞ്ഞത്.

ശ്വാസകോശത്തിൽ അണുബാധയേറ്റ് ചികിത്സയിലായിരുന്നു രചന. ഇവർ മരിച്ചുവെന്ന് വ്യക്തമാക്കി ഭർത്താവ് ദേവേഷ് ചൗധരിക്ക് മൃതദേഹം കൈമാറുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം മൃതദേഹവുമായി പോയ ദേവേഷ് അലിഗഡിൽ വച്ചാണ് മൃതദേഹം രണ്ടു മണിക്കൂറിന് ശേഷം സംസ്‌കരിച്ചത്.

ചിത കത്തി തുടങ്ങി കുറച്ചുകഴിഞ്ഞ് സംശയം തോന്നിയപ്പോൾ ചിലർ മൃതദേഹം വലിച്ചുമാറ്റുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും അനക്കം നിലച്ചിരുന്നു. ആശുപത്രിയിൽ നിന്ന് കൊണ്ടുവരുമ്പോൾ മരിച്ചിരുന്നില്ലെന്ന് ഇതോടെ സംശയമായി. ഇതോടെ പോസ്റ്റുമോർട്ടം നടത്തി. അപ്പോൾ ശ്വാസകോശത്തിലും ശ്വാസനാളികളിലും കരിയുടെ അംശം കണ്ടതോടെ ജീവനോടെയാണ് രചനയെ ദഹിപ്പിച്ചതെന്ന് വ്യക്തമാകുകയായിരുന്നു.

ശ്വാസോച്ഛ്വാസം ചെയ്‌തെങ്കിലല്ലാതെ ഇത്തരത്തിൽ ശ്വാസകോശത്തിൽ കരിയുടെ അംശം ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ രചന മരിച്ചത് ശ്വാസകോശത്തിലെ അണുബാധ മൂലം അല്ലെന്നും ജീവനോടെ ചുട്ടെരിച്ച ഷോക്കിലാണ് മരണം സംഭവിച്ചതെന്നും വിലയിരുത്തി.

ഇതോടെ ആശുപത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്‌ക്ഷേ, ആശുപത്രിയിൽ വച്ചുതന്നെ രചന മരിച്ചുവെന്നുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആശുപത്രി അധികൃതർ. മാത്രമല്ല കത്തിക്കരിഞ്ഞതോടെ മൃതദേഹം രചനയുടേതു തന്നെയാണോ എന്ന സംശയവും അവർ ഉയർത്തിയിട്ടുണ്ട്.ഇതോടെ ഇക്കാര്യം സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് അധികൃതർ. ഇതിനിടെ ദേവേഷും കൂട്ടുകാരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതിന്റെ ഫലമായാണ് രചന മരിച്ചതെന്ന വെളിപ്പെടുത്തലുമായി രചനയുടെ അമ്മാവൻ കൈലാസും രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP