Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യോഗത്തിൽ നിന്നും ഇറങ്ങിപ്പോകാൻ മന്ത്രിയുടെ നിർദ്ദേശം; പറ്റില്ലെന്ന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ ഉശിരൻ മറുപടി: ഹരിയാനയിൽ മദ്യ കള്ളക്കടത്ത് തടയാൻ ചേർന്ന യോഗത്തിൽ അരങ്ങേറിയത് ഷാജി കൈലാസ് സിനിമയെ വെല്ലുന്ന രംഗങ്ങൾ

യോഗത്തിൽ നിന്നും ഇറങ്ങിപ്പോകാൻ മന്ത്രിയുടെ നിർദ്ദേശം; പറ്റില്ലെന്ന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ ഉശിരൻ മറുപടി: ഹരിയാനയിൽ മദ്യ കള്ളക്കടത്ത് തടയാൻ ചേർന്ന യോഗത്തിൽ അരങ്ങേറിയത് ഷാജി കൈലാസ് സിനിമയെ വെല്ലുന്ന രംഗങ്ങൾ

ഫത്തേബാദ്: ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിങ് എന്ന സിനിമയിൽ ഒരു രംഗമുണ്ട്. സിനിമയിലെ നായകനായ കലക്ടർ തേവള്ളി പറമ്പിൽ ജോസഫ് അലക്‌സ് വൈകിയെത്തിയതിന് മന്ത്രി ശാസിക്കുന്ന രംഗം. ഇങ്ങനെ ശാസിക്കുന്ന മന്ത്രിയോട് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയാണ് സിനിമയിലെ നായകൻ. എന്തായാലും ഈ സിനിമയിലെ രംഗം പോലെ ഒരു സംഭവം ഹരിയാനയിലെ ഫത്തേപ്പൂരിൽ നടന്നു. മന്ത്രിയുടെ ക്രോധത്തിന് ഇരയായി ഇറങ്ങിപോകാൻ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് നിർദേശിച്ചെങ്കിലും കൂട്ടാക്കാതെ മന്ത്രിയെ ചോദ്യം ചെയ്ത എസ് പി സംഗീത കാലിയയാണ് താരമായത്.

യോഗത്തിൽ നിന്നും ഇറങ്ങിപ്പോകാനാണ് വനിത ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് മന്ത്രിയുടെ നിർദ്ദേശം. പോകില്ലെന്ന് ഉദ്യോഗസ്ഥ വ്യക്തമാക്കിയതോടെ ഒടുവിൽ മന്ത്രിക്ക് തന്നെ യോഗത്തിൽ നിന്നും ഇറങ്ങി പോവേണ്ടി വന്നു. ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയിലെ മദ്യ കള്ളക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് നാടകീയ രംഗങ്ങൾ നടന്നത്. അതേസമം മന്ത്രിയുമായി വാക്കുതർക്കം നടത്തിയ വനിതാ എസ്‌പിയെ സ്ഥലം മാറ്റിയാണ് വൈരാഗ്യം തീർത്തത്.

ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിയും ഫത്തേബാദ് ജില്ലാ എസ്‌പിയുമായ സംഗീത കാലിയയും തമ്മിലാണ് വാഗ്വാദമുണ്ടായത്. ഫത്തേബാദിലെ മദ്യ കള്ളക്കടത്ത് പൊലീസിന്റെ അറിവോടെയാണ് നടക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. എന്നാൽ മദ്യ കള്ളക്കടത്തുമായി ബന്ധപ്പെട്ട് 2,500 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾ ജാമ്യമെടുത്ത് പിന്നെയും കുറ്റകൃത്യം തുടരുന്നതായും എസ്‌പി പറഞ്ഞു.

വാഗ്വാദം തുടർന്നപ്പോൾ എസ്‌പിയോട് ഇറങ്ങിപ്പോകാൻ മന്ത്രി പറഞ്ഞു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഇറങ്ങി പോകില്ലെന്നും എസ്‌പി പറഞ്ഞു. ഇതോടെ മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഗീത എസ്‌പിയായി തുടരുന്ന കാലത്തോളം ഫത്തേബാദിൽ വരില്ലെന്നും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് സംഗീത കാലിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP