Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

പൊലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

ഗുവാഹത്തി: പൊലീസ് സ്‌റ്റേഷനിലെ ടോയ്‌ലറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആസമിലെ ദിസ്പൂർ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ലോക്കപ്പിലെ ടോയ്‌ലറ്റിൽ തൂങ്ഹിമിരിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച യുവതി അവിടെ വച്ചാണ് മരിച്ചതെന്ന് പൊലീസ് വക്താവ് അറിയിച്ചു.

പടിഞ്ഞാറൻ ഷില്ലോംഗിലെ നോൻഗ്രിംബയിലെ സ്റ്റീഫൻ പിങ് റോപിന്റെ മകൾ വിക്ടോറിയയാണ് (39) മരിച്ചത്. ഈ പേരിലുള്ള ഐഡന്റിറ്റി കാർഡും പാൻ കാർഡും ഇവരുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അടുത്തുള്ള ആശുപത്രിയിൽ അസ്വസ്ഥയായി കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ ലോക്കപ്പിലാക്കി. ഇതിനു ശേഷമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോക്കപ്പിൽ ഉണ്ടായിരുന്ന യുവതി ടോയിലറ്റിൽ പോയ ശേഷം തിരിച്ചു വരാതായപ്പോൾ വാതിൽ ചവിട്ടി തുറക്കുകയായിരുന്നുവെന്നാണ് വിഷയത്തിലെ പൊലീസ് ഭാഷ്യം. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി തൂങ്ങി മരിച്ച നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് കമ്മീഷണർ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP