Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതപരമായ ചടങ്ങിന് സംഭാവന നൽകിയില്ല; മുംബൈയിൽ വീട്ടമ്മയെ തോക്കിൻ മുനയിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കി; സംഭവം മകളുൾപ്പെടെ നോക്കിനിൽക്കെ

മതപരമായ ചടങ്ങിന് സംഭാവന നൽകിയില്ല; മുംബൈയിൽ വീട്ടമ്മയെ തോക്കിൻ മുനയിൽ കൂട്ടമാനഭംഗത്തിന് ഇരയാക്കി; സംഭവം മകളുൾപ്പെടെ നോക്കിനിൽക്കെ

മുംബൈ: മതപരമായ ചടങ്ങിനു സംഭാവന നൽകാത്തതിന് വീട്ടമ്മയെ തോക്കു ചൂണ്ടി കൂട്ടമാനഭംഗത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ സൊനായി ഗ്രാമത്തിലാണു സംഭവം. മകൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ നോക്കിനിൽക്കെയാണ് ക്രൂരത അരങ്ങേറിയത്.

പരമ്പരാഗതമായി നടത്തിവരുന്ന മതാനുഷ്ഠാനത്തിനു സംഭാവന നൽകാത്തതിന്റെ പേരിലാണ് നാൽപ്പത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. വീട്ടുകാരെയെല്ലാം ക്രൂരമായി മർദിച്ച ശേഷമാണ് വീട്ടമ്മയെ തോക്കിന്മുനയിൽ നിർത്തി മാനഭംഗത്തിനിരയാക്കിയത്.

മുൻ ഗ്രാമമുഖ്യനായിരുന്ന ലക്ഷ്മൺ ഗുലെ എന്നയാളാണ് തന്റെ ഭാര്യക്കും ഗ്രാമവാസികൾക്കുമൊപ്പം യുവതിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഗ്രാമത്തിൽ നടത്തുന്ന ഹരിനാമ സപ്താഹത്തിന് സംഭാവന നൽകിയില്ലെന്ന 'കുറ്റ'ത്തിനാണ് ക്രൂരമായ ശിക്ഷ വീട്ടമ്മയ്ക്കു വിധിച്ചത്.

അച്ഛനെയും സഹോദരനെയും ക്രൂരമായി മർദിച്ച് അവശനാക്കിയശേഷമാണ് അമ്മയെ ഉപദ്രവിച്ചതെന്ന് പീഡനത്തിന് ഇരയായ വീട്ടമ്മയുടെ മകൾ പൊലീസിന് മൊഴി നൽകി. അച്ഛന്റെ കാൽ തല്ലിയൊടിച്ച അക്രമികൾ സഹോദരനെയും ക്രൂരമായി മർദിച്ചു. ഒടുവിൽ തലയ്ക്കു നേരെ തോക്കു ചൂണ്ടി അമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും മൊഴി നൽകി. ഇരുനൂറോളം ഗ്രാമവാസികളാണ് ചുറ്റും കൂടി നിന്നിരുന്നതെന്നും ഇവരാരും തന്നെ ഒരക്ഷരം പോലും എതിർത്തു പറഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.

അക്രമികൾ വീടും വീട്ടിലുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചു. ലക്ഷ്മൺ ഗുലെയ്ക്കും മറ്റു മൂന്നു പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP