Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകത്തിൽ ആസിഡ് ആക്രമണത്തിൽ യുവതിക്കു പൊള്ളലേറ്റു

കോലാർ: കർണാടകത്തിലെ കോലാറിൽ ആസിഡ് ആക്രമണത്തിൽ യുവതിക്ക് പൊള്ളലേറ്റു. ലക്ഷ്മമ്മ(34) എന്ന യുവതിക്കാണ് പൊള്ളലേറ്റത്. ചിക്കാബല്ലാപ്പൂർ ജില്ലയിലെ മാഞ്ചേൻഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അരേബുദ്ധിവന്താനഹള്ളിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മാഞ്ചേൻഹള്ളിയിലെ സ്വകാര്യ സ്‌കൂളിലെ സഹായിയായി ജോലി ചെയ്യുന്ന ലക്ഷ്മമ്മ രാവിലെ പെട്രോൾ ബങ്കിനടുത്തു കൂടി നടന്നു പോകവെയാണ് സംഭവം.

ആക്രമികളിൽ ഒരാൾ മുഖം ഹെൽമെറ്റ് കൊണ്ടും മറ്റൊരാൾ ഷാൾ കൊണ്ടും മറച്ചിരുന്നു. മുഖത്തും കൈകളിലുമായി ഒരു ദ്രാവകം വീണപ്പോൾ അത് ആസിഡ് ആണെന്ന് അറിയാതെ അവർ മുഖം തുടച്ചിരുന്നു. ഇരുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റ ഇവർ അപകടനില തരണംചെയ്‌തെന്നു പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയത് എന്തിനെന്ന് വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP