Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളൂരുവിനു വീണ്ടും നാണക്കേട്; അഞ്ചുവയസുള്ള വിദ്യാർത്ഥിനി സ്‌കൂളിൽ അദ്ധ്യാപികയുടെ ലൈംഗിക ക്രൂരതയ്ക്ക് ഇരയായി

ബംഗളൂരുവിനു വീണ്ടും നാണക്കേട്; അഞ്ചുവയസുള്ള വിദ്യാർത്ഥിനി സ്‌കൂളിൽ അദ്ധ്യാപികയുടെ ലൈംഗിക ക്രൂരതയ്ക്ക് ഇരയായി

ബംഗളൂരു: നാണക്കേടിന്റെ ഒരധ്യായം കൂടി ഐടി നഗരമായ ബംഗളൂരുവിന്. സ്‌കൂളുകളിൽ കുരുന്നുകൾക്ക് പീഡനമേൽക്കുന്ന നാടായി മാറിയ ബംഗളൂരുവിൽ നിന്ന് ഇത്തവണ പുറത്തുവന്നത് അദ്ധ്യാപികയുടെ പീഡനമാണ്. അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കൾ പരാതി നൽകി.

വടക്കൻ ബംഗളൂരുവിലെ ആർടി നഗർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ 10.30നും 2.30നും ഇടയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നെന്ന് കുട്ടി പറഞ്ഞതിനെ തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്‌കൂളിലെ ചില അദ്ധ്യാപികമാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കുട്ടിയെ നിംഹാൻസ് ആശുപത്രിയിൽ വൈദ്യ പരിശോധനയക്ക് വിധേയയാക്കി. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പൊലീസിന്റെ നിഗമനം. കുട്ടി അദ്ധ്യാപികയെ ഇതുവരെ തിരിച്ചറിയാത്തതിനാൽ സ്‌കൂളിൽ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. ഒരു സ്ത്രീയാണ് ഈ സ്‌കൂൾ നടത്തുന്നത്.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ മൊഴി അനുസരിച്ച് തുടർ നടപടി എടുക്കുമെന്നാണ് പൊലീസ് നിലപാട്. വൈദ്യ പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ കേസുമായി മുന്നോട്ട് നീങ്ങൂ. സംശയിക്കുന്ന വ്യക്തി സ്ത്രീയായതിനാൽ അവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ സംരക്ഷിക്കാനാകില്ലെന്നും പൊലീസ് പറയുന്നു.

സംഭവമറിഞ്ഞ് കഴിഞ്ഞദിവസം സ്‌കൂളിന് മുന്നിൽ ധാരാളം മാതാപിതാക്കൾ തടിച്ചു കൂടി. അദ്ധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും ചെയ്തു. പ്രശ്‌നമുണ്ടാകുമെന്ന് കരുതി സ്‌കൂൾ മാനേജ്‌മെന്റ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP