Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദയാഘാതം മൂലം മരിച്ച ഭർത്താവിന്റെ ജഡത്തിനു മുന്നിൽ ഭാര്യ അലറി കരഞ്ഞു; സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആൾ കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെടുത്തിയതോടെ പൊലീസിൽ അറിയിച്ചു; മൃതദേഹം ചിതയിലേക്കെടുക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ഭാര്യ അറസ്റ്റിൽ

ഹൃദയാഘാതം മൂലം മരിച്ച ഭർത്താവിന്റെ ജഡത്തിനു മുന്നിൽ ഭാര്യ അലറി കരഞ്ഞു; സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആൾ കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെടുത്തിയതോടെ പൊലീസിൽ അറിയിച്ചു; മൃതദേഹം ചിതയിലേക്കെടുക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ഭാര്യ അറസ്റ്റിൽ

ന്യൂഡൽഹി: ഭർത്താവ് മരിച്ച സങ്കടത്തിൽ അലമുറയിട്ടു കരഞ്ഞ ഭാര്യ നിമിഷങ്ങൾക്കുള്ളിൽ പൊലീസ് പിടിയിലായി. ഭർത്താവിന്റെ മൃതദേഹം ചിതയിലേയ്ക്ക് എടുക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് കൊലപാതകത്തിന് ഭാര്യ അറസ്റ്റിലായത്. ഡൽഹിയിയെ കപഷേറയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

നിതീഷ് കുമാർ എന്നയാളുടെ മരണാനന്തര ചടങ്ങിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൃതദേഹം ചിതയിലേക്ക് എടുക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ നിതീഷിന്റെ ഭാര്യ ശിൽപ്പിയാണ് (32) അറസ്റ്റിലായത്. ഹൃദയാഘാതം മൂലം ഭർ്തതാവ് മരിച്ചെന്ന് പറഞ്ഞാണ് ശിൽപ്പ അലറി കരഞ്ഞത്. എന്നാൽ സംസ്‌ക്കാര ചടങ്ങിനെത്തിയ ഒരാളാണ് മൃതദേഹത്തിന്റെ കഴുത്തിലെ പാടുകൾ ശ്രദ്ധിക്കുന്നത്. ഇയാൾ ഇത് കൂടി നിന്നവരുടെ ശ്രദ്ധയിൽ പെടുത്തി. ഇതോടെയാണ് ശിൽപ്പി പൊലീസ് പിടിയിലായത്.

തന്റെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നുള്ള ശിൽപ്പിയുടെ അലർച്ച കേട്ടാണ് ഇവരുടെ അയൽവാസികൾ കഴിഞ്ഞ ദിവസം ഉണർന്നത്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പെട്ടെന്നു തന്നെ ക്രമീകരിച്ചു. ഇതിനിടെയാണ് ചടങ്ങിനെത്തിയ ഒരാൾ മരണത്തിൽ അസ്വഭാവികത പ്രകടിപ്പിച്ചത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഭാര്യയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് ഗൂഢാലോചനയുടെയും കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്. മദ്യപാനിയായ നിതീഷ് തന്നെ എന്നും തല്ലി അവശയാക്കുമായിരുന്നുവെന്നും ഇതിൽ സഹികെട്ടാണ് കൊല്ലാനുള്ള പദ്ധതിയിട്ടതെന്നും അവർ പറഞ്ഞു. അമിത അളവിൽ മദ്യം നൽകിയ ശേഷം കഴുത്തു ഞെരിച്ചാണ് കൊലനടത്തിയതെന്നും ശിൽപ്പി പറഞ്ഞു. കൊലയ്ക്കു ശേഷം എന്തുചെയ്യണമെന്ന് അറിയാഞ്ഞതിലാണ് വിവരം രണ്ടു ദിവസത്തോളം മറച്ചു വെച്ചതെന്നും അവർ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP