Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരലടയാളം പതിപ്പിക്കാൻ സ്ത്രീ നേരിട്ട് എത്താത്തതു മൂലം വ്യാപാരി റേഷൻ നിഷേധിച്ചു; റേഷൻ നൽകാത്തതിനാൽ ഭക്ഷണം കഴിക്കാതെ എത്ര ദിവസം...?; യോഗി ആദിഥ്യനാഥിന്റെ ഉത്തർപ്രദേശിൽ പട്ടിണി മരണം ചർച്ചയാവുന്നു

വിരലടയാളം പതിപ്പിക്കാൻ സ്ത്രീ നേരിട്ട് എത്താത്തതു മൂലം വ്യാപാരി റേഷൻ നിഷേധിച്ചു; റേഷൻ നൽകാത്തതിനാൽ ഭക്ഷണം കഴിക്കാതെ എത്ര ദിവസം...?; യോഗി ആദിഥ്യനാഥിന്റെ ഉത്തർപ്രദേശിൽ പട്ടിണി മരണം ചർച്ചയാവുന്നു

ബറേലി: യോഗി ആദിഥ്യനാഥിന്റെ സ്വന്തം ഉത്തർ പ്രദേശിൽ റേഷൻ ലഭിക്കാത്തതു മൂലം സ്ത്രീ പട്ടിണികിടന്ന് മരിച്ചു.ബറേലിയിലെ ഇഷാഖ് അഹമ്മദിന്റെ ഭാര്യ സാകിന (50) ആണ് മരിച്ചത്. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം.

ഫത്തേഗഞ്ചിലെ ഭോലെ നഗറിലാണ് ഇഷാഖ് അഹമ്മദും സാകിനയും കഴിഞ്ഞിരുന്നത്.
കഴിഞ്ഞ അഞ്ചു ദിവസമായി സാകിന കിടപ്പിലായിരുന്നു. റേഷൻ കടയിൽ എത്താൻ ഇവർക്ക് കഴിയാത്തതിനാൽ റേഷൻ ലഭിച്ചില്ല. സാകിനയ്ക്കു അസുഖമാണെന്നും അറിയിച്ചിട്ടും ഇഷാഖിന് റേഷൻ നൽകാൻ കടയുടമ തയാറായില്ല. സാകിനയുടെ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ റേഷൻ നൽകാൻ കഴിയുവെന്നാണ് കടയുടമ അറിയിച്ചത്. ഇതേ തുടർന്ന് ദമ്ബതികൾ പട്ടിണിയിലായിരുന്നു. ഭക്ഷണം കഴിക്കാത്തതിനാൽ. അഞ്ചുദിവമായി അസുഖബാധിതയായിരുന്നു ഇവർ.

വാർത്താ ഏജൻസിയായ എൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.നേരത്തെ ഝാർഖണ്ഡിലെ സന്തോഷി കുമാരിയെന്ന പെൺകുട്ടി റേഷൻ ലഭിക്കാതെ പട്ടിണി മൂലം മരിച്ചത് വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP