Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിലേക്ക് തീർത്ഥയാത്രയ്ക്ക് പോയ സംഘത്തിൽ നിന്നും കാണാതായ സിഖ് യുവതിയെ കാണാതായി; മൂന്ന് കുട്ടികളുടെ അമ്മയായ യുവതി മതം മാറി പാക്കിസ്ഥാൻകാരനെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്; വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ നൽകിയത് ഇന്ത്യയിൽ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാരണം പറഞ്ഞ്

പാക്കിസ്ഥാനിലേക്ക് തീർത്ഥയാത്രയ്ക്ക് പോയ സംഘത്തിൽ നിന്നും കാണാതായ സിഖ് യുവതിയെ കാണാതായി; മൂന്ന് കുട്ടികളുടെ അമ്മയായ യുവതി മതം മാറി പാക്കിസ്ഥാൻകാരനെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്; വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ നൽകിയത് ഇന്ത്യയിൽ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാരണം പറഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാർപുരിൽ നിന്ന് പാക്കിസ്ഥാനിലേക്ക് തീർത്ഥയാത്രയ്ക്ക് പോയ സംഘത്തിൽ നിന്നും കാണാതായ സിഖ് യുവതി മതം മാറി പാക്കിസ്ഥാൻകാരനെ വിവാഹം കഴിച്ചതായി റിപ്പോർട്ട്. കാണാതായ വാർത്ത മാധ്യമങ്ങളിൽ വരുന്നതിനിടെയാണ് പാക്കിസ്ഥാൻകാരനെ യുവതി വിവാഹം കഴിച്ചതായി റിപ്പോർട്ട വരുന്നത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ യുവതി നൽകിയത്.

ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കിരൺ ബാല എന്ന യുവതി ഏപ്രിൽ 12 നാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. ഏപ്രിൽ 21 വരെയായിരുന്നു കാലാവധി. പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലമർന്നതിനാൽ തന്റെ മരുമകൾ പുനർവിവാഹത്തിനും മതപരിവർത്തനത്തിനും വിധേയമാകുമെന്ന തർസേം സിങിന്റെ ആശങ്കകൾക്കിടെയാണ് വാർത്ത പുറത്തുവന്നത്. മൂന്ന് കുട്ടികളുടെ അമ്മയും വിധവയുമായ കിരൺ ബാല ഭർതൃവീട്ടുകാർക്കൊപ്പം പഞ്ചാബിലെ ഗർശങ്കറിലായിരുന്നു താമസിച്ചുവന്നത്.

പാക്കിസ്ഥാനിൽ ദാറുൽ അലും ജാമിയ നയീമിയയിൽ വെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും മുഹമ്മദ് അസാമിനെ നിക്കാഹ് കഴിക്കുകയും ചെയ്തുവെന്ന് പാക്കിസ്ഥാൻ മാധ്യമം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. വിസാ കാലാവധി നീട്ടാൻ നൽകിയ അപേക്ഷയിൽ അംനാ ബീവി എന്നാണ് പേരെന്നും ആമിനാ എന്നാണ് ഒപ്പിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ച വിസാ കാലാവധി നീട്ടാനുള്ള അപേക്ഷയിൽ ഇന്ത്യയിൽ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന കാരണമാണ് ഇവർ നിരത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ സിഖ് തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ 1700 തീർത്ഥാടകരാണ് ഏപ്രിൽ 13 ന് ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് പോയത്. സംഭവത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ കുടുംബത്തെ തേടി എത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP