Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹരിയാനയിലെ പഞ്ച്കുലയിൽ 22കാരിയെ 40 പേർ ചേർന്ന് നാലു ദിവസം പീഡിപ്പിച്ചു; സംഭവം നടന്നത് സ്ഥലത്തെ സർക്കാർ അതിഥി മന്ദിരത്തിൽ വച്ച്; മന്ദിരത്തിൽ ബന്ദിയായിരുന്ന യുവതി സാഹസികമായി രക്ഷപെട്ടതോടെയാണ് പീഡന വിവരം പുറം ലോകമറിഞ്ഞത്

ഹരിയാനയിലെ പഞ്ച്കുലയിൽ 22കാരിയെ 40 പേർ ചേർന്ന് നാലു ദിവസം പീഡിപ്പിച്ചു; സംഭവം നടന്നത് സ്ഥലത്തെ സർക്കാർ അതിഥി മന്ദിരത്തിൽ വച്ച്;  മന്ദിരത്തിൽ ബന്ദിയായിരുന്ന യുവതി സാഹസികമായി രക്ഷപെട്ടതോടെയാണ് പീഡന വിവരം പുറം ലോകമറിഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

പഞ്ച്കുല: രാജ്യത്തെ വീണ്ടും ഞെട്ടിച്ച് ലൈംഗിക പീഡന വാർത്ത പുറത്ത്. ഹരിയാനയിലെ പഞ്ച്കുലയിലാണ് സംഭവം. ഇവിടെ 22 വയസുകാരിയായ യുവതിയെ 40 പേർ ചേർന്ന് അതിക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ സ്ഥലത്തുള്ള ഒരു സർക്കാർ അതിഥി മന്ദിരത്തിൽ യുവതിയെ ബന്ദിയാക്കിയായിരുന്നു പീഡനം. ഇവിടെ നിന്നും യുവതി സാഹസികമായി രക്ഷപെട്ടതോടെയാണ് പീഡന വാർത്ത പുറത്ത് വന്നത്.

തുടർച്ചയായി നാലു ദിവസം മന്ദിരത്തിൽ പാർപ്പിച്ചായിരുന്നു യുവതിയെ ഇവർ പീഡിപ്പിച്ചത്. കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഇതിൽ നിന്നും യുവതി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നത് വ്യക്തമായി. പഞ്ച്കുലയിലെ മോർണിയയിലാണ് അതിഥി മന്ദിരം പ്രവർത്തിക്കുന്നത്. സംഭവത്തിൽ മന്ദിരത്തിന്റെ നടത്തിപ്പുകാർക്കെതിരെ പൊലീസ് നടപടിയെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP