Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവാ ബീച്ചിൽ കാമുകന് മുമ്പിലിട്ട് യുവതിയെ മൂന്ന് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികളിൽ ആരെയും പിടികൂടാതെ പൊലീസ്

ഗോവാ ബീച്ചിൽ കാമുകന് മുമ്പിലിട്ട് യുവതിയെ മൂന്ന് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികളിൽ ആരെയും പിടികൂടാതെ പൊലീസ്

പനാജി: ഗോവാ ബീച്ചിൽ പെൺകുട്ടിയെ കാമുകന് മുന്നിലിട്ട് ബലാത്സംഗം ചെയ്തു. ദക്ഷിണ ഗോവയിലെ ബീച്ചിൽ മൂന്ന് യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി സെർനാഭാട്ടിം ബീച്ചിലാണ് സംഭവം. യുവതിയെ ആക്രമിച്ചവരിൽ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും അടുത്തേക്ക് മൂന്നംഗസംഘം എത്തി. ഇരുവരെയും തടഞ്ഞുനിർത്തുകയും യുവതിയുടെയും കാമുകന്റെയും വസ്ത്രങ്ങൾ വലിച്ചുകീറി നഗ്‌നചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് ഇവരോട് പണം ആവശ്യപ്പെട്ടു. പിന്നീട് മൂന്നുപേരും ചേർന്ന് കാമുകനു മുന്നിൽവച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പരിശോധനാ ഫലത്തിന് കാത്തിരിക്കുകയാണെന്നും സൗത്ത് ഗോവ എസ് പി അരവിന്ദ് ഗവാസ് പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP