Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇമാൻ അഹമ്മദിന്റെ ഭാരം കുറയുന്നു; രണ്ടു മാസത്തിനിടെ കുറഞ്ഞത് 242 കിലോ; ഒരാഴ്ച കൊണ്ട് 108 കിലോ കുറയ്ക്കാനായെന്ന് ഡോക്ടർമാർ

ഇമാൻ അഹമ്മദിന്റെ ഭാരം കുറയുന്നു; രണ്ടു മാസത്തിനിടെ കുറഞ്ഞത് 242 കിലോ; ഒരാഴ്ച കൊണ്ട് 108 കിലോ കുറയ്ക്കാനായെന്ന് ഡോക്ടർമാർ

മുംബൈ: ഇന്ത്യയിലേക്ക് ചികിത്സക്കായെത്തിയ ലോകത്തിലെ ഏറ്റവും ഭാരമുള്ള യുവതി ഇമാൻ അഹമ്മദിന്റെ ഭാരം കുറയുന്നു. രണ്ടു മാസത്തിനിടെ 242 കിലോയാണ് കുറച്ചത്.

ഇമാനെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തിലെ ഡോക്ടർ മുഫസൽ ലകഡാവാലയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടറായ മുഫസലിന്റെ നേതൃത്വത്തിലാണ് രണ്ടുമാസായി ഇമാനെ ചികിത്സിക്കുന്നത്.

നേരത്തെ തന്നെ നന്നായി ഭാരം കുറച്ച യുവതിക്ക് വയറ്റിൽ നടത്തിയ പ്രത്യേക താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അതിശയകരമായ മാറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്ഷ്യന് സ്വദേശിനിയായ ഇമാൻ ചികിത്സ തുടങ്ങി ഒരാഴ്ച കൊണ്ട് തന്നെ 108 കിലോയോളം തൂക്കം കുറച്ചിരുന്നു. 500 കിലോയ്ക്കടുത്ത് ഭാരമുണ്ടായിരുന്ന ഇമാൻ അഹമ്മദ് ഇപ്പോൾ 242 കിലോ ആയി ചുരുങ്ങിയതായും ഡോക്ടർ പറഞ്ഞു.

36 വയസുകാരിയായ ഇമാൻ 25 വർഷത്തിന് ശേഷം സ്വന്തമായി ഇരിക്കാനും എഴുന്നേൽക്കാനും സാധിക്കുന്നുണ്ട്. ദിവസവും രണ്ടു കിലോ വച്ച് 25 ദിവസത്തിനുള്ളിൽ 50 കിലോ കുറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലക്ഷ്യമിട്ടതിനേക്കാളും ഇരട്ടിയിലധികം ഭാരം കുറഞ്ഞതായി ഡോക്ടർമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP