Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിൽ അപൂർവ ശസ്ത്രക്രിയ; 31 വയസ്സുകാരന്റെ തലയിൽ നിന്നും 1.8 വലിപ്പമുള്ള ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു; ശസ്ത്രക്രിയ വൻ വിജയമെന്ന് ഡോക്ടർമാർ

മുംബൈയിൽ അപൂർവ ശസ്ത്രക്രിയ; 31 വയസ്സുകാരന്റെ തലയിൽ നിന്നും 1.8 വലിപ്പമുള്ള ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു; ശസ്ത്രക്രിയ വൻ വിജയമെന്ന് ഡോക്ടർമാർ

മുംബൈ: അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു ശസത്രക്രിയയാണ് മുംബൈയിലെ ബി വൈ എൽ നായർ ഹോസ്പിറ്റലിൽ നടന്നത്. 31 വയസ്സുകരാനായ യുവാവിന്റെ തലയിൽ നിന്ന് 1.8 കിലോ തൂക്കം വരുന്ന ട്യൂമറാണ് ആശുപത്രിയിൽ നിന്ന് എടുത്ത് മാറ്റിയത്.

തലയുടെ മുകളിൽ മറ്റൊരു തല പോലെ ആയിരുന്നു സൻത് ലാൽ പാലിന്റെ തലയിൽ ട്യൂമർ വളർന്നിട്ടുണ്ടായിരുന്നത്. തലയോട്ടിയിൽ മുഴയും അതി കഠിനമായ തലവേദനയും കാരണം ഈ മാസം തുടക്കത്തിലായിരുന്നു ഉത്തർപ്രദേശുകാരനായ സൻത്‌ലാൽ, നായർ ആശുപത്രിയിൽ എത്തുന്നത്.

ട്യൂമറിന്റെ ഭാഗമായി യുവാവിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരുന്നു. അതിസങ്കീർണമായി രുന്ന ശസ്ത്രക്രിയ ഏഴ് മണിക്കൂറെടുത്താണ് വിജയകരമായി പൂർത്തിയാക്കിയത്.

അപൂർവ്വമായ ശാസ്ത്രക്കിയ വിജയമായത് ആതുര രംഗത്ത് ചരിത്രമാണെന്നും രോഗികൾക്ക് അതിനൂതന ചികിത്സ നൽകാൻ ആശുപത്രി പര്യാപതമായതിന്റെ ഉദാഹരണമാണിതെന്നും ഡോ. രമേഷ് ഭർമാൽ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി പതിനാലിനായിരുന്നു ഓപറേഷൻ നടന്നത്. തന്റെ തലയിൽ നിന്ന് വലിയ കെട്ട് ഒഴിഞ്ഞത് പോലെയാണ് തോനുന്നതെന്ന് ശസ്ത്രക്രിയക്ക് ശേഷം സൻത്‌ലാൽ പാൽ പ്രതികരിച്ചു.

യുവാവിന്റെ കാഴ്ച തിരിച്ച കിട്ടാൻ 50 ശതമാനം വരെ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഇതിന് മുമ്പ് 1.4 കിലോ തൂക്കമുള്ള ട്യൂമർ നീക്കം ചെയ്തതായിരുന്നു റെക്കോർഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP