Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോട്ട് നിരോധനത്തിന്റെ ദുരന്തം രാജ്യത്ത് വരാനിരിക്കുന്നതേ ഉള്ളൂ; കേന്ദ്രതീരുമാനം രാജ്യത്തെ മോശപ്പെട്ട സ്ഥിതിയിലേക്കാണ് നയിക്കുന്നത്: സർക്കാറിന് മുന്നറിയിപ്പുമായി വീണ്ടും മന്മോഹൻ സിങ്

നോട്ട് നിരോധനത്തിന്റെ ദുരന്തം രാജ്യത്ത് വരാനിരിക്കുന്നതേ ഉള്ളൂ; കേന്ദ്രതീരുമാനം രാജ്യത്തെ മോശപ്പെട്ട സ്ഥിതിയിലേക്കാണ് നയിക്കുന്നത്: സർക്കാറിന് മുന്നറിയിപ്പുമായി വീണ്ടും മന്മോഹൻ സിങ്

ന്യൂഡൽഹി: നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കുമെന്ന് നേരത്തെ വിശദീകരിച്ച മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് വീണ്ടും നോട്ട് നിരോധനത്തെ വിമർശിച്ചു രംഗത്തുവന്നു. നോട്ട് പിൻവലിക്കൽ മൂലമുള്ള വൻദുരന്തങ്ങൾ രാജ്യത്ത് വരാനിരിക്കുന്നേ ഉള്ളൂവെന്ന മുന്നറിയിപ്പാണ് മന്മോഹൻ നൽകിയത്. നോട്ട് നിരോധനം ഒരു ദുരന്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നോട്ട് നിരോധനം ഒരു ദുരന്തമാണ്. നോട്ട് നിരോധനം രാജ്യത്തെ മോശപ്പെട്ട സ്ഥിതിയിലേക്കാണ് നയിക്കുന്നത്. ഇത് പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിതങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

ജൻ വേദന എന്ന പേരിൽ ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവെ സിങ് പറഞ്ഞു.നോട്ട് നിരോധനത്തിന് ശേഷമുള്ള രാജ്യത്ത സ്ഥിതിഗതികളിൽ പുരോഗതിയുണ്ടെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ മന്മോഹൻ സിങ് തള്ളിക്കളഞ്ഞു. മോദിയുടെ തെറ്റായ ചെയ്തികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരേക്കണ്ട ഉത്തരവാദിത്വം കോൺഗ്രസ് പ്രവർത്തകരുടേതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കും. വളർച്ചാ നിരക്ക് 7.6 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനത്തിലേക്ക് താഴ്‌ത്തിയിരിക്കുന്നു. തൊഴിലില്ലായ്മ, കാർഷിക രംഗത്തെ തളർച്ച, കാർഷികഅസംഘടിത മേഖലകളുടെ തകർച്ച എന്നിവയ്ക്ക് നോട്ട് നിരോധനം വഴിവെക്കും. മന്മോഹൻ സിങ് പറഞ്ഞു.

നോട്ട് നിരോധനം മൂലം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് മുൻ ധനമന്ത്രി പി ചിദംബരം പറഞ്ഞു. നോട്ട് നിരോധനം ഏർപ്പെടുത്തിയ നവംബർ എട്ടിന് മന്ത്രിസഭാ യോഗം ചേർന്നതിന് തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഇത്തരം പ്രഹസനം ആരും നടത്തിയിട്ടില്ലെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP