Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വധഭീഷണി; കുമ്മനത്തിനും സുരേന്ദ്രനും കൃഷ്ണദാസിനും രമേശിനും ഇനി വൈ കാറ്റഗറി സുരക്ഷ; വെള്ളാപ്പള്ളിക്ക് നൽകിയതുപോലെ ഇനി കേരളത്തിലെ ബിജെപി നേതാക്കളുടേയും നീക്കങ്ങൾ കേന്ദ്രസേനയുടെ കാവൽവലയത്തിൽ

കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വധഭീഷണി; കുമ്മനത്തിനും സുരേന്ദ്രനും കൃഷ്ണദാസിനും രമേശിനും ഇനി വൈ കാറ്റഗറി സുരക്ഷ; വെള്ളാപ്പള്ളിക്ക് നൽകിയതുപോലെ ഇനി കേരളത്തിലെ ബിജെപി നേതാക്കളുടേയും നീക്കങ്ങൾ കേന്ദ്രസേനയുടെ കാവൽവലയത്തിൽ

തിരുവനന്തപുരം: തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും വധഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്തെ മുതിർന്ന നാല് ബിജെപി നേതാക്കൾക്ക് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുതിർന്ന നേതാക്കളായ പികെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, എംടി രമേശ് എ്ന്നിവർക്കാണ് സുരക്ഷ നൽകുന്നത്.

നേരത്തേ ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയിൽ പങ്കാളിയായതിനു പിന്നാലെ ഈവർഷം ആദ്യം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പാടാക്കിയിരുന്നു. ഇതോടെ 13 സിആർപിഎഫ് ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന നാലു സംഘങ്ങളായിരിക്കും ഇവർക്ക് സുരക്ഷ ഒരുക്കാൻ എത്തുകയെന്നാണ് വിവരം. നേതാക്കളുടെ പൊതുപരിപാടികളിലും വീടുകളുടെ പരിസരത്തുമെല്ലാം ഇവരുടെ കാവലുണ്ടാകും. പങ്കാളിത്തമുള്ള പൊതു പരിപാടികളും ചടങ്ങുകളും നിശ്ചയിക്കുന്നതിന് മുമ്പ് ഇവർക്ക് വിവരം നൽകുകയും വേണം.

അതേസമയം, ഈ നാലു നേതാക്കന്മാർക്കും കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പറഞ്ഞതോടെ അത് ഏതുപാർട്ടിയിൽ നിന്നാണെന്ന ചർച്ചയും തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ ഒരു പരാതി ഉയർന്നതോടെ കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിലെത്തി വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ്‌പ്പോൾ വൈ കാറ്റഗറി സുരക്ഷ ഈ നേതാക്കൾക്ക് നൽകാൻ തീരുമാനമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നല്ല മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മത്സരിച്ചവരാണ് ഈ നാലു നേതാക്കളും. കേന്ദ്രമന്ത്രിമാർക്ക് നൽകിവരുന്ന സുരക്ഷയാണ് വൈ കാറ്റഗറി സുരക്ഷ. കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്കും ഇനി ഈ സുരക്ഷ ലഭിക്കും.

അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധികൾ കേരളത്തിലെത്തി ഇതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥർ കേരളത്തിന്റെ ചീഫ് പ്രോട്ടോകോൾ ഓഫീസറുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഡിസംബർ പത്തിന് കേരളത്തിലെത്തിയാണ് കേന്ദ്രസംഘം സ്ഥിതിഗതികൾ പഠിച്ചത്. ഇതിനു ശേഷമാണ് തീരുമാനം ഉണ്ടായത്.

സിആർപിഎഫിന്റെ പതിനൊന്ന് മികച്ച കേഡറ്റുകളുടെ സംഘമാണ് ഇരുപത്തിനാല് മണിക്കൂറും നാല് നേതാക്കന്മാർക്കും സുരക്ഷ ഉറപ്പ് വരുത്തുക. ഇതിൽ രണ്ട് പേർ മാറിമാറി മുഴുവൻ സമയവും നേതാക്കന്മാർക്കൊപ്പമുണ്ടാകും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാലുപേരുടേയും വീടും പരിസരവും നിരീക്ഷിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ ആദ്യവാരം ഇവർ ചാർജെടുക്കുമെന്നാണ് സൂചനകൾ.

ഈ വർഷം ആദ്യമാണ് വെള്ളാപ്പള്ളിക്ക് കേന്ദ്രസുരക്ഷയായ വൈ കാറ്റഗറി സെക്യൂരിറ്റി ഏർപ്പെടുത്തിയത്. അൽ ഉലമ എന്ന തീവ്രവാദി സംഘത്തിന്റെ ഭീഷണിയുണ്ടെന്നതിനാലാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഇതോടെ വെള്ളാപ്പള്ളിയുടെ എല്ലാ പരിപാടികളിലും ഇവർ സജീവ സാന്നിധ്യമാണ്. ഇതിനു പുറമെ സംസ്ഥാന പൊലീസ് ഏർപ്പെടുത്തിയ നാലു പൊലീസുകാരുടെ സംരക്ഷണയും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP