Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യാക്കൂബ് മേമന്റെ വധശിക്ഷയിൽ പ്രതിഷേധം: സുപ്രീം കോടതിയിലെ മലയാളി ഡെപ്യൂട്ടി രജിസ്ട്രാർ സ്ഥാനം രാജിവച്ചു

യാക്കൂബ് മേമന്റെ വധശിക്ഷയിൽ പ്രതിഷേധം: സുപ്രീം കോടതിയിലെ മലയാളി ഡെപ്യൂട്ടി രജിസ്ട്രാർ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാർ രാജവച്ചു. മലയാളിയായ അനൂപ് സുരേന്ദ്രനാണ് സ്ഥാനം രാജിവച്ചത്. ദേശീയ നിയമസർവകലാശാലയിലെ അദ്ധ്യാപകനായ അനൂപ് സുപ്രീം കോടതിയിൽ ഡെപ്യൂട്ടേഷനിലായിരുന്നു. കോടതിയിലെ കറുത്ത മണിക്കൂറുകളാണ് കടന്നു പോയതെന്ന് അനൂപ് പറഞ്ഞു. രാജ്യത്തെ വധശിക്ഷയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനാണ് രാജിയെന്നാണ് വിശദീകരണം.

യാക്കൂബ് മേമന്റെ ഹർജികൾ സുപ്രീം കോടതി വ്യഴാഴ്ച വൈകിട്ട് നാലിനും വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനും തള്ളിയ രീതികൾ ജുഡീഷ്യറിയുടെ പിൻവാങ്ങലാണെന്ന് കോടതിയിലെ ഡെപ്യൂട്ടി രജിസ്ട്രാറു മലയാളിയുമായ അനൂപ് സുരേന്ദ്രനാഥ് കുറ്റപ്പെടുത്തിയിരുന്നു. കോടതിയിൽ ഗവേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അനൂപ് സുരേന്ദ്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനാണ്. വധശിക്ഷയ്‌ക്കെതിരെ വാദിക്കുന്ന അനൂപ് ഗവേഷണത്തിലൂടെ ഇന്ത്യയിൽ ഇതുവരെ നടത്തിയ വധശിക്ഷകളെക്കുറിച്ച് ഒട്ടേറെ വസ്തുതകൾ പുറത്തു കൊണ്ടു വന്നിരുന്നു.

അതിനിടെ യാക്കൂബിന്റെ വധശിക്ഷ നടപ്പാക്കിയ സമയത്ത് മനുഷ്യത്വത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്ന് ആർഎസ്എസ് അഭിപ്രായപ്പെട്ടു. ബന്ധുക്കളെ ജയിലിലേക്ക് കൊണ്ടു വന്നതും മൃതദ്ദേഹം വിട്ടു നല്കി അവർ ആഗ്രഹിച്ച രീതിയിൽ സംസ്‌കാരം നടത്താൻ അനുവദിച്ചതും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചു എന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു.

വ്യാഴാഴ്ചയാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും സിനിമാസാംസ്‌കാരിക രംഗത്തു നിന്നുള്ളവരും രംഗത്തു വന്നിരുന്നു. ബിജെപി എംപി ശത്രുഘ്‌നൻ സിൻഹ, വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന രാംജെഠ്മലാനി, മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽ ഗാന്ധി തുടങ്ങിയ പ്രമുഖർ ഒപ്പിട്ട ദയാഹർജി രാഷ്ട്രപതിക്ക് നൽകിയിരുന്നെങ്കിലും വധശിക്ഷയിൽ ഇളവ് ലഭിച്ചില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP