Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാക്കൂബ് ഇന്നലെയും ഭക്ഷണം കഴിച്ചില്ല; പ്രതീക്ഷ നഷ്ടപ്പെട്ട് മൗനമായി കഴിഞ്ഞു; തങ്ങളെ ഭാഷ പഠിപ്പിച്ച മേമനുവേണ്ടി സഹതടവുകാർ നിരാഹാര സമരം നടത്തി അനുഭാവം പ്രകടിപ്പിച്ചു

യാക്കൂബ് ഇന്നലെയും ഭക്ഷണം കഴിച്ചില്ല; പ്രതീക്ഷ നഷ്ടപ്പെട്ട് മൗനമായി കഴിഞ്ഞു; തങ്ങളെ ഭാഷ പഠിപ്പിച്ച മേമനുവേണ്ടി സഹതടവുകാർ നിരാഹാര സമരം നടത്തി അനുഭാവം പ്രകടിപ്പിച്ചു

ധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മുംബൈ സ്‌ഫോടനക്കേസ്സിലെ പ്രതി യാക്കൂബ് മേമൻ തന്റെ ശിക്ഷാവിധി കാത്ത് ദിവസങ്ങളായി നിരാശയിൽ കഴിയുകയായിരുന്നുവെന്ന് റിപ്പോർട്ട്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പുറത്ത് വലിയ വാദഗതികൾ നടന്നുവെങ്കിലും ജയിലിൽ മേമൻ മൗനം പാലിക്കുകയായിരുന്നു. ഇന്നലെയും മേമൻ ഭക്ഷണം കഴിച്ചിരുന്നില്ല. മേമനോട് അനുഭാവം പ്രകടിപ്പിച്ച് സഹതടവുകാരും നിരാഹാര സമരത്തിലായിരുന്നു.

മേമന്റെ വധശിക്ഷ ഇന്ന് നടപ്പാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ, ജയിലിലെത്തി മേമനെ കാണാൻ സഹോദരങ്ങളെ ഇന്നലെ അനുവദിച്ചിരുന്നു. മൂത്ത സഹോദരൻ സുലൈമാൻ മേമനും അർധസഹോദരനായ ഉസ്മാനും ബുധനാഴ്ച വൈകിട്ട് ജയിലിലെത്തിയിരുന്നു. യാക്കൂബ് മേമന്റെ ഭാര്യ റാബിനും സുബെയ്ദയും കഴിഞ്ഞയാഴ്ച ജയിലിലെത്തിയിരുന്നു.

തന്റെ വധശിക്ഷ ബുധനാഴ്ച നടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച മട്ടിലായിരുന്നു യാക്കൂബിന്റെ രീതികൾ. വളരെ ശാന്തനായി കാണപ്പെട്ട മേമൻ, ജയിലധികൃതർ നൽകിയ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. മറ്റ് തടവുകാരെ ഭാഷ പഠിപ്പിക്കാനും മറ്റും മുൻകൈയെടുത്തിരുന്ന മേമനെ ഗുരുതുല്യനായാണ് മറ്റ് തടവുകാർ കണ്ടിരുന്നത്. മേമനെ തൂക്കിലേറ്റുകയാണെന്ന യാഥാർഥ്യം സഹതടവുകാരിൽ പലരെയും വല്ലാതെ ഉലച്ചിരുന്നു.

താൻ അർഹിച്ച നീതി ലഭ്യമാക്കുന്നതിൽ സുപ്രീം കോടതി പരാജയപ്പെട്ടുവെന്ന് യാക്കൂബ് മേമൻ സഹതടവുകാരോട് പറഞ്ഞിരുന്നതായി പൊലീസുദ്യോഗസ്ഥർ പറഞ്ഞു. അവസാന നിമിഷം വരെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് മേമൻ നിയമവിദഗ്ധരുമായി ആലോചിച്ചിരുന്നതായി അധികൃതർ പറഞ്ഞു.

വധശിക്ഷയ്ക്ക് വിധേയരാകുന്നവരോട് അന്തിമാഭിലാഷം ആരായുന്ന പതിവുണ്ട്. എന്നാൽ, ബുധനാഴ്ച വൈകിയും അത് വെളിപ്പെടുത്തിയിരുന്നില്ലെന്ന് മേമന്റെ അഭിഭാഷകൻ അനിൽ ഗെദാം പറഞ്ഞു. അവസാന നിമിഷം കോടതി തനിക്ക് തുണയാകുമെന്ന് മേമൻ കരുതിയിരുന്നുവെന്നും ഗെദാം പറഞ്ഞു. എന്നാൽ, പുലർച്ചെവരെ നീണ്ട വാദപ്രതിവാദങ്ങൾ ക്കൊടുവിൽ വധശിക്ഷ നടപ്പാക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP