Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമർത്ഥനായ ചാർട്ടേഡ് അക്കൗണ്ടന്റ്; ജയിലിൽ കിടന്ന സമയത്തും പഠിച്ചെടുത്തത് രണ്ട് ബിരുദാനന്തര ബിരുദങ്ങൾ; തൂക്കി കൊന്നത് 257 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയതിനും സാമ്പത്തിക സഹായം ചെയ്തതിനും

സമർത്ഥനായ ചാർട്ടേഡ് അക്കൗണ്ടന്റ്; ജയിലിൽ കിടന്ന സമയത്തും പഠിച്ചെടുത്തത് രണ്ട് ബിരുദാനന്തര ബിരുദങ്ങൾ; തൂക്കി കൊന്നത് 257 നിരപരാധികളുടെ ജീവനെടുത്ത സ്‌ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയതിനും സാമ്പത്തിക സഹായം ചെയ്തതിനും

മുംബൈ: പഠനത്തിലെ മികവുമായി കർമ്മരംഗത്ത് എത്തിയപ്പോഴും ശോഭിച്ച ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു യാക്കോബ് മേമൻ. ഏറെ തിരക്കു പിടിച്ച ജോലിക്കാലം. ഇതിനിടെയിലാണ് സഹോദരനായ ടൈഗർ മേമനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ചേർന്ന് മുംബൈയെ നടുക്കിയ സ്‌ഫോടനത്തിന് കരുക്കൾ നീക്കിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാക്കൂബിനെ പിടികൂടി. പിന്നെ വിചാരണ. ഒടുവിൽ ശിക്ഷാ വിധിയും. ബുദ്ധികൂർമതയും ആധുനിക വീക്ഷണവുമുള്ള സൗമ്യനും മൃദുഭാഷിയും മതവിശ്വാസിയുമായിരുന്നു യാക്കൂബ് മേമൻ. സാമൂഹ്യവ്രർത്തനങ്ങൾക്കായി പണം വാരിക്കോരി കൊടുക്കുന്ന വ്യക്തിത്വം.

1993 മാർച്ച് 12ന് ബോംബെ നഗരത്തെ സ്‌ഫോടന പരമ്പരകൾ ദുരന്തത്തിലാഴ്‌ത്തുമ്പോഴും പൊലീസ് അന്വേഷണ സംഘവും മേമൻ കുടുംബത്തെ സംശയിച്ചിരുന്നില്ല. സ്‌ഫോടനം നടന്ന് മൂന്ന് ദിവസത്തിനു ശേഷം യാദൃശ്ചികമായി പിടിയിലായ ഒരാളിൽനിന്നാണ് മേമേൻ കുടുംബത്തിന് മുംബൈ സ്‌ഫോനത്തിൽ മുഖ്യ പങ്കാളിത്തമുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്. യാക്കൂബ് മേമന്റെ മൂത്ത സഹോദരൻ ടൈഗർ മേമൻ എന്നറിയപ്പെടുന്ന ഇസ്മായേൽ കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു. അയാുടെ പേരിൽ അനേകം കേസുകളും നിലവിലുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെടിവച്ച കേസിൽവരെ ഇയാൾ പ്രതിയാണ്. മുഷ്താഖ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. കള്ളക്കത്ത്, മയക്കുമരുന്നു കച്ചവടം, കുഴൽപ്പണ ഇടപാട് എന്നിവയെല്ലാം ടൈഗർ മേമനെ മുംബൈ സ്‌ഫോനത്തിനു മുമ്പ് തന്നെ കുസ്രിദ്ധനാക്കിയിരുന്നു.

അബ്ദുൾ റസാക്ക് മേമന്റെയും ഹനീഫാ മേമന്റെയും പുത്രന്മാരാണ് യാക്കൂബ് മേമനും ടൈഗർ മേമനും. നാല് സഹോദരന്മാരും സഹോദരിയുമാണിവർക്കുള്ളത്. ആരിഫ്, അയൂബ്, യൂസഫ് അൻജും, എസ്സ മേമൻ. സഹോദരന്മാരിൽ ആരിഫും മുഷ്താഖും യാക്കൂബും അയൂബും വിവാഹിതരാണ്. 1980നും 1988നും ഇടയിൽ മേമൻ കുടുംബം മച്ചിംനഗറിലെ ഒരൊറ്റ മുറി ഫ്‌ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവർ കുടുംബത്തോടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ബോംബെ സ്‌ഫോനത്തിന് തൊട്ടു മുമ്പ് ഇന്ത്യ വിടുമ്പോൾ മേമൻ കുടുംബം ലക്ഷപ്രഭുക്കളായി മാറിയിരുന്നു. ടൈഗറിൽ നിന്ന് യാക്കൂബിലേക്ക് അന്വേഷണം എത്തിയപ്പോൾ ഏവരും ഞെട്ടി.

യാക്കൂബിന് സഹോദരന്മാരുടെ പേരിൽ ഒരു ഹോങ്കോങ് ബാങ്കിന്റെ മുംബൈയിലുള്ള ശാഖയിലും ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് ബാങ്കിലും എഴ് സംയുക്ത അക്കൗണ്ടുകൾ ഉണ്ടായിരുന്നു. യാക്കൂബിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് കമ്പനിയുടെ പേരിൽ രണ്ട് പ്രത്യേക അക്കൗണ്ടും തുറന്നിരുന്നു. യാക്കൂബിനായിരുന്നു എല്ലാ അക്കൗണ്ടുകളുടെയും നടത്തിപ്പിനു നിയമരമായ അധികാരം. യാക്കൂബിന്റെ അക്കൗണ്ട്‌സ് കമ്പനി ഈ ഇടപാടുകൾക്കൊരു മറയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. മേമൻ സഹോദരന്മാരുടെ പണമിപാടുകൾക്കു നിയമപരമായ സാധുതയുണ്ടാക്കാനായിരുന്നു യാക്കൂബ് തന്റെ അക്കൗണ്ടൻസി കമ്പനിയെ ഉയോഗപ്പെടുത്തിയിരുന്നതെന്നു പൊലീസ് കരുതുന്നു.

മുബൈ സ്‌ഫോടനത്തിന് ശേഷം മേമൻ കുടുംബത്തിന്റെ ഫ്‌ലാറ്റ് പൊലീസ് അരിച്ചു പറക്കി. മുകളിലെ നിലയിലെ ഫ്‌ലാറ്റിലേക്കുള്ള കോണിയുടെ പിടികൾ വെള്ളി കൊണ്ട് മോടി പിടിപ്പിച്ചിരിരുന്നു. അന്നത്തെ കാലത്ത് വിഡിയോ ക്യാമറയും മറ്റ് വിലപിടിപ്പുള്ള ആഡംബര വസ്തുക്കും പൊലീസ് ഈ ഫ്‌ളാറ്റുകളിൽ കണ്ടെത്തി. ഒരു കോടി രൂപയുടെ ആഭരണങ്ങൾ അലമാരയിൽ ഇവർ ഉക്ഷേിച്ചിരുന്നു. നാലു ലക്ഷം രൂപ പണമായും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൂടാതെ അനേക ലക്ഷം രൂപയ്ക്കുള്ള വസ്തുവകകളുടെ രേഖയും അന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്നാണ് യാ്ക്കൂബ് മേമന്റെ പങ്ക് വ്യക്തമായത്.

1962 ജൂലൈ മുപ്പതിനായിരുന്നു യാക്കൂബിന്റെ ജനനം. 1993ൽ 257 പേരുടെ മരണകത്തിൽ കലാശിച്ച മുംബൈയിലുണ്ടായ സ്‌ഫോടനപരമ്പരകളിലെ മുഖ്യപ്രതിയായ മേമനെ 2007 ജൂലൈ 27 നാണ് ടാഡ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മുബൈയിലെ ബൈക്കുളയിൽ ജനിച്ച യാക്കൂബ് മേമൻ ചാർട്ടേർഡ് അക്കൗണ്ടന്റായിരുന്നു. 1986ലാണ് മേമൻ ബുർഹാനി കോളജ് ഓഫ് കോമേഴ്‌സ് ആൻഡ് ആർട്‌സിൽനിന്ന് കോമേഴ്‌സിൽ ബിരുദം നേടിയത്. തുടർന്ന് 1990ലാണ് സിഎ പാസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ എന്റോൾ ചെയ്ത്. 91ൽ മേത്ത ആൻഡ് മേമൻ അസോസിയേറ്റ്‌സ് എന്ന പേരിൽ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം തുടങ്ങുകയും ചെയ്തു. ഈ വർഷം തന്നെ തൊഴിൽ പങ്കാളിയായ ചേതൻ മേത്തയുമായി പിരിഞ്ഞ യാക്കൂബ് എആർ ആൻഡ് സൺസ് എന്ന പേരിൽ സ്വന്തം സ്ഥാപനം തുടങ്ങുകയായിരുന്നു.

മുംബൈയിലെ മേമൻ സമുദായത്തിലെ മികച്ച ചാർട്ടേഡ് അക്കൗണ്ടന്റ് പുരസ്‌കാരവും മേമൻ നേടി. ഇതിനിടയിൽ ഇന്ത്യയിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സാധനങ്ങൾ കയറ്റുമതി ചെയ്യാൻ തെജ്രാത്ത ഇന്റർനാഷണൽ എന്ന കമ്പനിയും യാക്കൂബ് തുടങ്ങി. അതിനിടയിലാണ് രാജ്യത്തെ നടുക്കി മുംബൈയിൽ സ്‌ഫോടനപരമ്പരയുണ്ടായത്. മുംബൈ സ്‌ഫോടനപരമ്പരയ്ക്കായി സഹോദരൻ ടൈഗർ മേമനുമായി ചേർന്നു പണം കൈകാര്യം ചെയ്‌തെന്നും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു സഹായം നൽകിയെന്നുമാണ് യാക്കൂബ് മേമനെതിരായ കേസ്. സ്‌ഫോടന പരമ്പര നടത്താനായി പതിനഞ്ചു യുവാക്കളെ പാക്കിസ്ഥാനിൽ പരിശീലനത്തിനു വിട്ടതും യാക്കൂബ് മേമനായിരുന്നെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

1994 ഓഗസ്റ്റ് അഞ്ചിന് ന്യൂഡൽഹി റെയിൽവേസ്‌റ്റേഷനിൽനിന്നാണ് സിബിഐ യാക്കൂബ് മേമനെ അറസ്റ്റ് ചെയ്തത്. എന്നാൽ തന്നെ, അറസ്റ്റ് ചെയ്യുകയായിരുന്നില്ലെന്നാണ് മേമൻ കോടതിയിൽ പറഞ്ഞത്. നേപ്പാളിൽ പൊലീസിനു കീഴടങ്ങിയ തന്നെ അറസ്റ്റ് ചെയ്‌തെന്നു വരുത്തിത്തീർക്കുകയായിരുന്നെന്നും യാക്കൂബ് ആരോപിച്ചിരുന്നു. ആദ്യം യെർവാദ ജയിലിലും പിന്നീടു നാഗ്പുർ ജയിലിലുമാണ് മേമനെ പാർപ്പിച്ചത്. ജയിലിൽ കഴിയുന്നതിനിടെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും രാഷ്ട്രമീംമാസയിലും ബിരുദാനന്തരബിരുദങ്ങളും മേമൻ നേടി. അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഇംതിയാസ് അലി നായകനായി മേമന്റെ ജീവിതം ബ്ലാക്ക് ഫ്രൈഡേ എന്ന സിനിമയ്ക്കും പ്രമേയമായി. ന്യൂസ് ട്രാക്കിനു മേമൻ നൽകിയ അഭിമുഖം ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ടാഡാ കോടതി വിധിക്കെതിരേ യാക്കൂബ് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ2013 മാർച്ച് 21 ന് തള്ളിയതോടെയാണ് തൂക്കിലേറ്റുമെന്നുറപ്പായത്. 2013 ജൂലൈ മുപ്പതിന് പുനപരിശോധനാ ഹർജി നൽകിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവവും ജസ്റ്റിസ് ബി എസ് ചൗഹാനും അടങ്ങിയ ബെഞ്ച് നിരാകരിച്ചു. കഴിഞ്ഞവർഷം ഏപ്രിൽ 11ന് ദയാഹർജി രാഷ്ട്രപതിയും തള്ളി. പിന്നീട് യാക്കൂബ് നൽകിയ ഹർജിയിൽ 2014 ജൂൺ ഒന്നിന് ജസ്റ്റിസുമാരായ ജെ ഖേഹറും സി നാഗപ്പനും ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തു. തുറന്ന കോടതിയിൽ വാദം നടത്താനും ഉത്തരവിട്ടു.

ഇതു പ്രകാരമുള്ള നടപടികൾക്കൊടുവിൽ ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ മേമന്റെ ഹർജി തള്ളുകയും ചെയ്തു. തുടർന്നു നൽകിയ തിരുത്തൽ ഹർജി ഈ മാസം 21ന് കോടതി തള്ളുകയും ചെയ്തതതോടെ മഹാരാഷ്ട്ര സർക്കാർ നാളെ വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചു. നടപടികൾ പാലിക്കാതെയാണ് ശിക്ഷ നടപ്പാക്കുന്നതെന്നു കാട്ടി തുടർന്നാണ് തിരുത്തൽ ഹർജി നൽകിയത്. രാഷ്ട്രപതിക്കും മഹാരാഷ്ട്ര ഗവർണർക്കും വീണ്ടും ദയാഹർജി സമർപ്പിക്കുകയും ചെയ്തു. തിരുത്തൽ ഹർജിയും ഗവർണർക്കുള്ള ദയാഹർജിയും തള്ളിയതോടെയാണ് മേമന്റെ വധശിക്ഷ നടപ്പായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP