Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ തെറ്റു ചെയ്തിട്ടില്ല; നിങ്ങൾ ചെയ്യുന്നതു നിങ്ങളുടെ ജോലി മാത്രം; എനിക്കു ക്ഷമിക്കാനാകും: കഴുമരത്തിലേറും മുമ്പ് യാക്കൂബ് മേമന്റെ അവസാന വാക്കുകൾ

ഞാൻ തെറ്റു ചെയ്തിട്ടില്ല; നിങ്ങൾ ചെയ്യുന്നതു നിങ്ങളുടെ ജോലി മാത്രം; എനിക്കു ക്ഷമിക്കാനാകും: കഴുമരത്തിലേറും മുമ്പ് യാക്കൂബ് മേമന്റെ അവസാന വാക്കുകൾ

'എനിക്കും എന്റെ ദൈവത്തിനും അറിയാം ഞാൻ തെറ്റു ചെയ്തിട്ടില്ലെന്ന്. നിങ്ങൾ ചെയ്യുന്നതു നിങ്ങളുടെ ജോലിയും.അതുകൊണ്ട് നിങ്ങളോട് എനിക്ക് ക്ഷമിക്കാനാകും'- കഴുമരത്തിൽ ഏറും മുമ്പു യാക്കൂബ് മേമൻ അവസാനമായി പറഞ്ഞ വാക്കുകളാണിത്.

1993ലെ മുംബൈ സ്‌ഫോടന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമൻ തൂക്കുമരത്തിലേക്ക് പോകും മുമ്പ് ഇങ്ങനെ പറഞ്ഞതായി ജയിലിലെ ഒരുദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. സെല്ലിൽ നിന്ന് തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോഴാണു മേമൻ ഈ വാക്കുകൾ പറഞ്ഞത്.

ഒരു പതർച്ചയും ഇല്ലാതെ വളരെ ശാന്തനായാണു മേമൻ തൂക്കുമരത്തിനരികിലേക്കു പോയതെന്നും ജീവിതത്തിലെ അവസാന മിനിട്ടുകൾ അദ്ദേഹം സമചിത്തതയോടെ തന്നെയാണ് ചെലവഴിച്ചതെന്നും ജയിലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ 6.50നാണ് മേമനെ സെല്ലിൽ നിന്നും തൂക്കുമരത്തിലേക്ക് കൊണ്ടുപോകാൻ പുറത്തെത്തിച്ചത്.

'അയാൾക്ക് ഒരു കുലുക്കവും ആ സമയത്ത് ഉണ്ടായിരുന്നില്ല. അയാൾ വിറയ്ക്കുന്നുണ്ടായിരുന്നില്ല. അയാൾ തീർത്തും ശാന്തനായിരുന്നു'. മുഖം കറുത്തതുണി കൊണ്ട് മൂടി കൈകൾ പിന്നിലേക്കു കെട്ടി മൂന്നു കോൺസ്റ്റബിൾമാർ ചേർന്നാണ് മേമനെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയത്. നടക്കുന്നതിനിടെ ചെരുപ്പ് എന്ന് പറഞ്ഞ കോൺസ്റ്റബിളിനോട് അഴിക്കാം എന്നുപറഞ്ഞ് ചെരുപ്പ് അഴിച്ചു മാറ്റി ശാന്തനായിത്തന്നെ മേമൻ നടന്നുനീങ്ങിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ജയിൽ സൂപ്രണ്ട് യോഗേഷ് ദേശായി ആണ് ഇരുമ്പ് ലിവർ വലിച്ചത്. ഏഴരയോടെ മൃതദേഹം തൂക്കുകയറിൽനിന്നഴിച്ചു. ഉടൻ തന്നെ ജയിൽ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. യാക്കൂബിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും എതിർപ്പുണ്ടായാൽ നേരിടാൻ പൊലീസുകാർ സജ്ജരായിരുന്നു. ഇതിനായി കസബിനു വേണ്ടി ഇതേ ജോലി നിർവഹിച്ച സംഘത്തെ തന്നെ പുണെയിലെ യേർവാഡ ജയിലിൽ നിന്ന് നാഗ്പൂരിലെത്തിച്ചിരുന്നു. എന്നാൽ, ഇവരുടെ സഹായം വേണ്ടി വന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

തൂക്കിലേറ്റുന്നതിനു തലേദിവസം ഏതാനും മണിക്കൂറുകൾ മാത്രമാണു മേമൻ ഉറങ്ങിയത്. രാവിലെ അഞ്ചുമണിയോടെ എഴുന്നേറ്റ മേമൻ കുളിച്ചു വന്നു പുതുതായി തുന്നിയ വെള്ള വസ്ത്രങ്ങൾ ധരിച്ചു. ഒരു കപ്പ് ചായ കുടിച്ചു. മേമന് പ്രാർത്ഥനയ്ക്കുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നുവെന്നും അന്ത്യനിമിഷങ്ങൾ വിവരിച്ച ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP