Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവിന്റെ സമ്മതമോ ജോയന്റ് അഫിഡവിറ്റോ ഇല്ല; യശോദ ബെന്നിന് പാസ്‌പോർട്ട് നിഷേധിച്ചു; വിദേശത്ത് പോകാനായി പാസ്‌പോർട്ട് എടുക്കാൻ മോദിയുടെ പാസ്‌പോർട്ട് വിവരങ്ങൾ തേടി ഭാര്യയുടെ പ്രയാണം

ഭർത്താവിന്റെ സമ്മതമോ ജോയന്റ് അഫിഡവിറ്റോ ഇല്ല; യശോദ ബെന്നിന് പാസ്‌പോർട്ട് നിഷേധിച്ചു; വിദേശത്ത് പോകാനായി പാസ്‌പോർട്ട് എടുക്കാൻ മോദിയുടെ പാസ്‌പോർട്ട് വിവരങ്ങൾ തേടി ഭാര്യയുടെ പ്രയാണം

ജീവിതത്തിലാദ്യമായി വിദേശത്തുപോകാൻ അവസരം കിട്ടിയപ്പോൾ യശോദ ബെന്നിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുമായിരുന്നില്ല. പക്ഷേ, പാസ്‌പോർട്ട് എടുക്കാനെത്തിയതോടെ ആ സന്തോഷമെല്ലാം അകന്നു. ഭർത്താവിന്റെ സമ്മതമോ സത്യവാങ്മൂലമോ വേണം. എങ്കിൽ മാത്രമേ പാസ്‌പോർട്ട് കിട്ടൂ. അതത്ര എളുപ്പമല്ലെന്ന് അറിയാവുന്ന യശോദ ബെൻ ഭർത്താവിന്റെ പാസ്‌പോർട്ട് വിവരങ്ങൾ തേടി വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണിപ്പോൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പിരിഞ്ഞുകഴിയുന്ന ഭാര്യയാണ് യശോദ ബെൻ. ഇവർ തന്റെ ഭാര്യയാണെന്ന് മോദി അംഗീകരിക്കുന്നുമില്ല. കഴിഞ്ഞവർഷം നവംബറിലാണ് യശോദ പാസ്‌പോർട്ടിന് അപേക്ഷിച്ചത്. വിവാഹ സർട്ടിഫിക്കറ്റോ ജോയന്റ് അഫിഡവിറ്റോ ഇല്ലാത്തതിനാൽ പാസ്‌പോർട്ട് അപേക്ഷ തള്ളുകയായിരുന്നു. വിദേശത്തുള്ള കുടുംബാംഗങ്ങളെ കാണാനാണ് യശോദ പാസ്‌പോർട്ടിന് അപേക്ഷിച്ചത്.

ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം മോദിയുടെ പാസ്‌പോർട്ട് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദിലെ പാസ്‌പോർട്ട് ഓഫീസിലാണ് യശോദ അപേക്ഷ നൽകിയത്. മോദിയുടെ ആദ്യത്തെ പാസ്‌പോർട്ടിന്റെയും ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം അനുവദിച്ച പാസ്‌പോർട്ടിന്റെയും കോപ്പികളാണ് യശോദ ആവശ്യപ്പെട്ടിട്ടുള്ളത്.

സഹോദരൻ അശോക് മോദിയ്‌ക്കൊപ്പമാണ് യശോദ പാസ്‌പോർട്ട് ഓഫീസിലെത്തിയത്. താൻ വന്നത് വ്യക്തിപരമായ കാര്യത്തിനാണെന്ന് മാദ്ധ്യമപ്രവർത്തകരോട് അവർ പറഞ്ഞു. യശോദയുടെ അപേക്ഷ പരിഗണിക്കുകയാണെന്ന് പാസ്‌പോർട്ട് ഓഫീസർ സെഡ്.എ.ഖാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP