Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൺപതുകാരനോട് കളിക്കരുത്; താൻ തൊഴിൽ തേടിയിറങ്ങിയാൽ അറുപത്തിനാലുകാരൻ വീട്ടിലിരിക്കും; അരുൺ ജെയ്റ്റ്‌ലിയുടെ പരിഹാസത്തിന് യശ്വന്ത് സിൻഹയുടെ ചുട്ടമറുപടി; എൺപതാം വയസിൽ ജോലി തേടി നടക്കേണ്ട കാര്യം തനിക്കില്ലെന്നും ബിജെപി നേതാവ്

എൺപതുകാരനോട് കളിക്കരുത്; താൻ തൊഴിൽ തേടിയിറങ്ങിയാൽ അറുപത്തിനാലുകാരൻ വീട്ടിലിരിക്കും; അരുൺ ജെയ്റ്റ്‌ലിയുടെ പരിഹാസത്തിന് യശ്വന്ത് സിൻഹയുടെ ചുട്ടമറുപടി; എൺപതാം വയസിൽ ജോലി തേടി നടക്കേണ്ട കാര്യം തനിക്കില്ലെന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എൺപതാം വയസിലെ തൊഴിലന്വേഷകനായിരുന്നു താനെങ്കിൽ, അരുൺ ജെയ്റ്റ്‌ലി ചിത്രത്തിലേ ഉണ്ടാകുമായിരുന്നില്ലെന്ന് യശ്വന്ത് സിൻഹയുടെ തിരിച്ചടി.തന്നെ എൺപതാം വയസിലെ തൊഴിലന്വേഷകൻ എന്ന് വിളിച്ച് പരിഹസിച്ചതിന് ചുട്ടമറുപടി നൽകുകയായിരുന്നു സിൻഹ.ജോലിയിൽനിന്ന് വിരമിച്ചശേഷം രാഷ്ട്രീയത്തിലേക്കു വന്നയാളല്ല ഞാൻ. ഐഎഎസ് പദവി ഉപേക്ഷിച്ചാണ് താൻ രാഷ്ട്രീയത്തിൽ വന്നത്. അതുകൊണ്ടുതന്നെ എൺപതാം വയസ്സിൽ ജോലി തേടി നടക്കേണ്ട കാര്യം തനിക്കില്ലെന്നും സിൻഹ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ എക്സ്‌പ്രസിന്റെ എഡിറ്റോറിയൽ പേജിൽ യശ്വന്ത് സിൻഹ എഴുതിയ ലേഖനമാണ് ഇരുവരും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കിയത്. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 'ഇന്ത്യ @ 70, മോദി @ 3.5' പുസ്തകപ്രകാശനം ഡൽഹിയിൽ നിർവഹിക്കവെയാണ് യശ്വന്ത് സിൻഹയുടെ വിമർശനങ്ങൾക്ക് ജെയ്റ്റ്‌ലി മറുപടി നൽകിയത്.

പത്രത്തിൽ കോളമെഴുത്തുകാരനായി മാറിയ മുൻ ധനമന്ത്രിയെ പോലെ തനിക്ക് എന്തും വിളിച്ചുപറയാൻ കഴിയില്ലെന്ന മുഖവുരയോടെയാണു തുടങ്ങിയതെങ്കിലും ജയ്റ്റ്‌ലിയുടെ വിമർശനം നിഷ്‌കരുണമായിരുന്നു. നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കിയതും പരാജയമാണെന്ന യശ്വന്ത് സിൻഹയുടെ വിമർശനങ്ങളും ജയ്റ്റ്‌ലി തള്ളിക്കളഞ്ഞു. നോട്ട് അസാധുവാക്കിയതോടെ സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന കള്ളപ്പണത്തിന്റെ ഉടമകളെ തിരിച്ചറിഞ്ഞു നികുതി ഈടാക്കാൻ സാഹചര്യമൊരുങ്ങിയെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

താൻ ധനമന്ത്രിയായിരുന്ന കാലത്ത് നാണ്യപ്പെരുപ്പത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തേണ്ടി വന്നിട്ടില്ലെന്നും സിൻഹ ചൂണ്ടിക്കാട്ടി. സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളെ മികച്ച നിയന്ത്രണത്തോടെ കൈകാര്യം ചെയ്യാൻ സാധിച്ചതിനാലാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. വിവാദമായ പാനമ കേസുമായുള്ള ബന്ധത്തിന്റെ പേരിൽ പാക്കിസ്ഥാൻ പോലും അവരുടെ പ്രധാനമന്ത്രിയെ പുറത്താക്കിയതായി സിൻഹ ചൂണ്ടിക്കാട്ടി. ഇവിടെയെന്താണ് സംഭവിച്ചത്? ഇതുവരെ എത്ര കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാൻ ജയ്റ്റ്‌ലിക്കു സാധിച്ചിട്ടുണ്ട്? സിൻഹ ചോദിച്ചു.

മന്ത്രിയെന്ന നിലയിൽ താനൊരു തികഞ്ഞ പരാജയമായിരുന്നുവെന്ന ജയ്റ്റ്‌ലിയുടെ വാദത്തെയും സിൻഹ ഖണ്ഡിച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് തനിക്ക് വിദേശകാര്യ മന്ത്രാലയം പോലെ സുപ്രധാനമായൊരു ചുമതല നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യം കണ്ട ഏറ്റവും മോശപ്പെട്ട ധനമന്ത്രിയായതിനാലാണു യശ്വന്ത് സിൻഹയെ നാലു വർഷത്തിനു ശേഷം വാജ്‌പേയി ധനമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയതെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പരിഹസിച്ചിട്ടുണ്ടെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP