Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിഘടനവാദി നേതാവ് യാസിൻ മാലിക് കരുതൽ തടങ്കലിൽ; കശ്മീരിൽ സംഘർഷം

ശ്രീനഗർ: കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ കരുതൽ തടങ്കലിലാക്കിയതിൽ പ്രതിഷേധിച്ച് കശ്മീരിൽ സംഘർഷം. അനന്ദ്‌നാഗ് ജില്ലയിലാണ് പ്രതിസന്ധി. ലാൽചൗക്കിനു സമീപം തെരുവിലിറങ്ങിയ യുവാക്കൾ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. നാല് പേർക്ക് പരിക്കേറ്റു. അക്രമങ്ങളെ തുടർന്ന് ജമ്മുശ്രീനഗർ ദേശീയപാത വീണ്ടും അടച്ചു. പെട്രോൾ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഷാഹിദ് റസൂൽ ഭട്ടിന്റെ വീട് സന്ദർശിക്കാൻ അനന്ദ്‌നാഗിൽ നിന്നും ബതന്നൂ ഗ്രാമത്തിലേക്ക് പ്രതിഷേധ റാലിയായി നീങ്ങിയ മാലിക്കിനെ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാലിക്കിനെ കൂടാതെ ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് ജാവേദ് മിറും മുസ്ലിം കോൺഫറൻസ് നേതാവ് ഷാബർ ദറും അറസ്റ്റിലായി. പശുവിനെ കൊന്നെന്ന അഭ്യൂഹത്തെ തുടർന്ന് കശ്മീരിലെ ഉധംപൂരിൽ ട്രക്കിനു നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിലാണ് റസൂൽ ഭട്ട് കൊല്ലപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP