Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അയാൾ യോഗിയല്ല, ധോഗിയാണ്; യോഗി ഇനിയും കർണാടകയിൽ വന്നാൽ ചെരുപ്പിന് അടിച്ച് പുറത്താക്കണം; പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കണം'; ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കർണാടക കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു

'അയാൾ യോഗിയല്ല, ധോഗിയാണ്; യോഗി ഇനിയും കർണാടകയിൽ വന്നാൽ ചെരുപ്പിന് അടിച്ച് പുറത്താക്കണം; പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കണം'; ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കർണാടക കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: യോഗി ആദിത്യനാഥിനെ ചെരുപ്പിനടിക്കണമെന്ന് കർണാടക കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു. കത്വവ, ഉന്നാവ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർണാകടകയിൽ നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഗുണ്ടു റാവുവിന്റെ വിവാദ പ്രസ്താവന. യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പുറത്താക്കണമെന്നും റാവു ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കണം. അയാൾ യോഗിയല്ല, ധോഗിയാണ്. യോഗി ഇനിയും കർണാടകയിൽ വന്നാൽ ചെരുപ്പിന് അടിച്ച് പുറത്താക്കണമെന്നും ഗുണ്ടു റാവു പറഞ്ഞു. രാഷ്ട്രീയത്തിന് തന്നെ അപമാനമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യോഗി രാജിവയ്ക്കണമെന്നും ഗുണ്ടു റാവു ആവശ്യപ്പെട്ടു.

അതേസമയം യോഗിക്കെതിരായ പ്രസ്താവനയെ വർഗീയമായി ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമം. യോഗിക്കെതിരായ പ്രസ്താവന ഹിന്ദു സമൂഹത്തിന് എതിരാണെന്ന് ബിജെപി നേതാവും കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബി.എസ് യെദ്യൂരപ്പ പറഞ്ഞു. ഗുണ്ടു റാവു മാപ്പ് പറയണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു.

പ്രത്യാക്രമണമായി ഗുണ്ടു റാവുവിന്റെ ഭാര്യയ്ക്കെതിരെ പോലും ബിജെപി നേതാക്കൾ പ്രസ്താവന നടത്തുന്നുണ്ട്. യോഗിക്കെതിരായ പ്രസ്താവന ഏതെങ്കിലും മൗലവിക്കെതിരായാണ് പറഞ്ഞിരുന്നതെങ്കിൽ ഗുണ്ടു റാവുവിന്റെ ഭാര്യ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുമായിരുന്നെന്ന് ബിജെപി നേതാവും കുടക് എംപിയുമായ പ്രതാപ് സിംഹ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP