Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുപിയിൽ ഇനി പൊതുഅവധി ദിനങ്ങളിലും സർക്കാർ ജീവനക്കാർ പണിയെടുക്കേണ്ടിവരും; പതിനഞ്ചോളം അവധി ദിനങ്ങൾ വെട്ടിച്ചുരുക്കി യോഗി ആദിത്യനാഥ്. ; പുതിയ പ്രഖ്യാപനം സ്‌കൂളുകൾക്കും ബാധകം

യുപിയിൽ ഇനി പൊതുഅവധി ദിനങ്ങളിലും സർക്കാർ ജീവനക്കാർ പണിയെടുക്കേണ്ടിവരും; പതിനഞ്ചോളം അവധി ദിനങ്ങൾ വെട്ടിച്ചുരുക്കി യോഗി ആദിത്യനാഥ്. ; പുതിയ പ്രഖ്യാപനം സ്‌കൂളുകൾക്കും ബാധകം

യുപിയിൽ അധികാരമേറ്റതിനു തൊട്ടടുത്ത ദിവസം 1820 മണിക്കൂർ ജോലി ചെയ്യാൻ തയാറല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് രാജിവയ്ക്കാമെന്ന പരസ്യ പ്രഖ്യാപനം നടത്തി നയം വ്യക്തമാക്കിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. കഠിനമായ ജോലി ചെയ്യാൻ സാധിക്കുമെങ്കിൽ മാത്രം ജോലിയിൽ തുടരുകയെന്ന നയം ഊട്ടിയുറപ്പിക്കുന്ന നടപടികളുമായി വീണ്ടും രംഗത്തു വന്നിരിക്കുകയാണ് അദ്ദേഹം. മഹാരഥന്മാരുടെ ജന്മദിനങ്ങൾ അടക്കമുള്ള പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ റദ്ദാക്കി. പതിനഞ്ചോളം പൊതുഅവധി ദിനങ്ങളിൽ ഇനിമുതൽ യുപിയിലെ സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ടിവരും.

അഖിലേഷ് യാദവ് സർക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട പൊതു അവധികളും ഇതിൽപ്പെടും. സംസ്ഥാനത്തെ സ്‌കൂളുകൾക്കും ഈ നിയമം ബാധകമായിരിക്കും. മഹാരഥന്മാരുടെ ജന്മദിനത്തിലും ചരമദിനത്തിലും സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകുന്ന രീതി നിർത്തുമെന്നും പകരം അവരുടെ ജന്മദിനത്തിലും ചരമദിനത്തിലും അവരെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകുമെന്നും ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഇതു സംബന്ധിച്ച് ആദ്യത്തെ പ്രഖ്യാപനം ഉണ്ടായത്. എന്തിനാണ് അവധി ലഭിച്ചതെന്ന് പോലും കുട്ടികൾക്ക് അറിയില്ലെന്നും പല സമയത്തും സ്‌കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. യുപിയിൽ 38 പൊതു അവധി ദിനങ്ങൾ ആണുള്ളത്. ഇതിൽ 19 അവധി ദിനങ്ങളും മഹാരഥന്മാരുടെ ജന്മദിനങ്ങളോ, ചമരദിനങ്ങളോ ആയി ബന്ധപ്പെട്ടതാണ്.

സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താൻ കഠിനമായി ജോലി ചെയ്യുന്നതു പോലെ സർക്കാർ ജീവനക്കാരും ജോലി ചെയ്യണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ഓഫീസിൽ ഹാജരാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി ബ്ലോക്ക് ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം സ്ഥാപിക്കാന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP