Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലാപത്തിൽ 62 പേർ മരിച്ചു വീണെങ്കിലും യോഗി ആദിത്യനാഥ് കലാപകാരികൾക്കൊപ്പം; നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് അടക്കം 131 കലാപ കേസുകൾ യോഗി ആദിത്യനാഥ് പിൻവലിക്കാൻ ഒരുങ്ങുന്നു

കലാപത്തിൽ 62 പേർ മരിച്ചു വീണെങ്കിലും യോഗി ആദിത്യനാഥ് കലാപകാരികൾക്കൊപ്പം; നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് അടക്കം 131 കലാപ കേസുകൾ യോഗി ആദിത്യനാഥ് പിൻവലിക്കാൻ ഒരുങ്ങുന്നു

ലഖ്‌നൗ: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് അടക്കം 131 കലാപ കേസുകൾ ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നു. 62 പേർ മരിക്കുകയും ആയിരക്കണക്കിനാളുകൾ ഭവനരഹിതരാവുകയും ചെയ്ത 2013ലെ മുസ്സഫർനഗർ കലാപവുമായും ഷംലി കലാപവുമായും ബന്ധപ്പെട്ടുള്ള കേസുകളാണ് ആദിത്യ നാഥ് പിൻവലിക്കുന്നത്.

എന്നാൽ വ്യാജകേസുകളാണ് പിൻവലിക്കുന്നതെന്നാണ് സർക്കാർ ന്യായീകരണം. അതേസമയം കലാപകാരികൾക്ക് പൊതുമാപ്പ് നൽകുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് ആരോപിച്ച് പ്രതിപക്ഷം വൻ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. അക്രമത്തിന്റെ ഇരകളെയല്ല പകരം കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് തെളിയിക്കുന്ന നടപടിയാണ് ഇതെന്ന് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

പിൻവലിച്ച കേസുകളിൽ പലതും ചുരുങ്ങിയത് ഏഴ് വർഷമെങ്കിലും തടവ് ലഭിക്കാവുന്ന ഹീനമായ കുറ്റകൃത്യങ്ങളാണ്. ഇവയിൽ 16 കേസുകൾ മതാതിഷ്ഠിതമായി പരസ്പരം ശത്രുത വളർത്തി എന്നതാണ്. മതവികാരം വ്രണപ്പെടുത്തിയ രണ്ട് കേസുകളും ഇവയിൽപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP