Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിലു മേടിച്ച് കുചേലന്റെ കുടിൽ ശ്രീകൃഷ്ണൻ കൊട്ടാരമാക്കിയത് കാഷ്‌ലെസ് ഇക്കോണമിക്ക് ഉദാഹരണമെന്ന് യോഗി ആദിത്യനാഥ്; കൃഷ്ണന്റെ കാലത്തെ കറൻസിരഹിത ഇടപാടുകൾ ആധുനികയുഗത്തിലും നടപ്പാക്കണം; ബിജെപിയുടെ തെരഞ്ഞെടുപ്പു ജയങ്ങൾ പ്രധാനമന്ത്രിക്കുള്ള അംഗീകാരമെന്നും യുപി മുഖ്യമന്ത്രി

അവിലു മേടിച്ച് കുചേലന്റെ കുടിൽ ശ്രീകൃഷ്ണൻ കൊട്ടാരമാക്കിയത് കാഷ്‌ലെസ് ഇക്കോണമിക്ക് ഉദാഹരണമെന്ന് യോഗി ആദിത്യനാഥ്; കൃഷ്ണന്റെ കാലത്തെ കറൻസിരഹിത ഇടപാടുകൾ ആധുനികയുഗത്തിലും നടപ്പാക്കണം; ബിജെപിയുടെ തെരഞ്ഞെടുപ്പു ജയങ്ങൾ പ്രധാനമന്ത്രിക്കുള്ള അംഗീകാരമെന്നും യുപി മുഖ്യമന്ത്രി

ലഖ്നൗ: പണരഹിതവിപണി ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികൾ സാധാരണക്കാരെ വട്ടംകറക്കുമ്പോൾ, ഇതിനെ ന്യായീകരിക്കാൻ ശ്രീകൃഷ്ണനെ കൂട്ടുപിടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീകൃഷ്ണനെ സന്ദർശിച്ച കുചേലൻ തിരികെ വീട്ടിലെത്തിയപ്പോൾ കുടിലിനുപകരം കൊട്ടാരം കണ്ടത് കാഷ്‌ലെസ് ഇക്കോണമിയുടെ ഉദാഹരണമാണെന്ന് യോഗി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ആധുനിക യുഗത്തിലും നടപ്പിലാക്കണമെന്നാണ് യോഗിയുടെ ആവശ്യം.

മോദി സർക്കാറിന്റെ കറൻസി രഹിത ഇടപാടുകളെ പോലെ ശ്രീകൃഷ്ണന്റെ കാലത്തും കറൻസി രഹിത ഇടപാടുകൾ ഉണ്ടായിരുന്നെന്ന് യോഗി പറഞ്ഞു. കള്ളപണം, തീവ്രവാദം, അഴിമതി തുടങ്ങിയ രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ ക്യാഷ്ലെസ് ഇക്കോണമി സഹായകമാകുമെന്നു യോഗി അഭിപ്രായപ്പെട്ടു.

കൃഷ്ണെന്റെ കാലഘട്ടത്തിൽ 5000 വർഷങ്ങൾക്ക് മുമ്പ് പണരഹിത ഇടപാടുകൾ നടന്നിരുന്നുന്നതായും എന്തുകൊണ്ട് ഇപ്പോൾ ഇത് സാധ്യമാവുന്നില്ലെന്നുമായിരുന്നു യോഗിയുടെ ചോദ്യം. പണ്ട് മുതലേ നടന്നിരുന്ന ഇത്തരം കാര്യങ്ങൾ ആധുനിക യുഗത്തിലും നടപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'വർഷങ്ങൾക്ക് മുമ്പ് കുചേലൻ ആത്മമിത്രമായ കൃഷ്ണനെ കാണാൻ പോയപ്പോൾ കുചേലന് കൃഷ്ണൻ പണമായി ഒന്നും നൽകിയിരുന്നില്ല. ഒരു പിടി അവിലുമായാണ് അദ്ദേഹം കൃഷ്ണനെ കാണാൻ പോയത്. തന്റെ ബുദ്ധിമുട്ട് കൃഷ്ണനെ അറിയിക്കാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. തിരിച്ച് വീട്ടിലെത്തിയപ്പോൾ തന്റെ കുടിൽ കൊട്ടാരമായതാണ് കുചേലൻ കണ്ടത്.'

ഇത് പണരഹിത ഇടപാടിന് ഉദാഹരമായി ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ നിരീക്ഷണങ്ങൾ. ഇത്തരം കാര്യങ്ങൾ ആധുനിക യുഗത്തിലും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണരഹിത ഇടപാടുകളെ പലരും വിമർശിക്കുന്നുണ്ടെങ്കിലും പൊതുജനം പദ്ധതി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് രാജ്യത്ത് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയമെന്നും ആദിത്യനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP