Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാംഗ്ലൂരിൽ റസിഡൻഷ്യൽ സ്‌കൂളിൽ വെടിവെയ്‌പ്പ്: സുഹൃത്തുമായി സംസാരിച്ചു നിന്ന വിദ്യാർത്ഥിനിയെ യുവാവ് വെടിവച്ച് കൊന്നു; പ്രണയാഭ്യർത്ഥന തള്ളിയതിന് പകരംവീട്ടലെന്ന് സൂചന

ബാംഗ്ലൂരിൽ റസിഡൻഷ്യൽ സ്‌കൂളിൽ വെടിവെയ്‌പ്പ്: സുഹൃത്തുമായി സംസാരിച്ചു നിന്ന വിദ്യാർത്ഥിനിയെ യുവാവ് വെടിവച്ച് കൊന്നു; പ്രണയാഭ്യർത്ഥന തള്ളിയതിന് പകരംവീട്ടലെന്ന് സൂചന

ബാംഗ്ലൂർ: ബാംഗ്ലൂർ റസിഡൻഷ്യൻ സ്‌കൂളിൽ പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. ഹോസ്റ്റലിന് മുന്നിൽ മറ്റൊരു സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെൺകുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയത്. തലയ്ക്കു പരുക്കേറ്റ +2 വിദ്യാർത്ഥിനി ഗൗതമി (17)യാണ് മരിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ കൂട്ടുകാരി ശിശിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാഡുഗോടിയിലെ വൈറ്റ് ഫീൽഡ് പ്രഗതി സ്‌കൂളിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവത്തിൽ ഓഫിസ് അറ്റൻഡർ മഹേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്തിനാണ് ഇയാൾ വിദ്യാർത്ഥിനികൾക്കെതിരെ വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മഹേഷിന്റെ പ്രണായഭ്യർത്ഥന ഗൗതമി തള്ളിയതാണ് കൊലയ്ക്കു കാരണമായതെന്ന് സൂചനയുണ്ട്.

ബംഗ്ലൂരിൽ സ്‌കൂൾ കുട്ടികൾ പീഡനത്തിന് ഇരയാകുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ വെടിവെപ്പ് സംഭവവും ഉണ്ടായിരിക്കുന്നത്. അടുത്തകാലത്തായി നിരവധി പീഡനകേസുകളാണ് ബെംഗളൂരുവിലെ വിവധ സ്‌കൂളുകളിൽ നിന്ന് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP